അനുമതി രേഖ ഇല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി തുടങ്ങി.

ഇന്ന് മുതലാണ് മക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം പ്രാബല്ലൃത്തില്‍ വന്നുതുടങ്ങിയത്.
ഹജജ് കഴിയും വരെ അനുമതിരേഖയില്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കില്ല.

മക്ക: ഹജ് സീസണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി അനുമതി രേഖ ഇല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി കതുങ്ങി. അനുമതി പത്രമില്ലാതെ മക്കയിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെയും വാഹനങ്ങളും പിടികൂടും. പിടികൂടിപ്പെടുന്നവര്‍ വന്‍ പിഴ ഒടുക്കേണ്ടിവരും.

ഇന്ന് മുതലാണ് മക്കയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം പ്രാബല്ലൃത്തില്‍ വന്നുതുടങ്ങിയത്. ഹജ് സീസണ്‍ പ്രമാണിച്ചാണ് മക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. അനുമതിയില്ലാതെ എത്തുന്നവര്‍ ഹജജ് കര്‍മ്മങ്ങള്‍ നടക്കുന്നയിടങ്ങളില്‍ തിക്കും തിരക്കും ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഹജജ് കഴിയും വരെ അനുമതിരേഖയില്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കില്ല. ആഗസ്ത് 11 വരെ വിലക്ക് പ്രാബലൃത്തിലുണ്ടാകും. എല്ലാ വര്‍ഷവും ശവ്വാല്‍ 25 മുതല്‍ ദുല്‍ഹജ് 10 വരെ മക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് വിലക്കുണ്ട്. കാറുകളും ബസുകളും ട്രെയിനുകളും അടക്കം മുഴുവന്‍ വാഹനങ്ങളിലും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്.

മക്കയില്‍ താമസിക്കുന്ന, മക്ക ഇഖാമയുള്ളവര്‍ക്കും ഹജ് സീസണുമായി ബന്ധപ്പെട്ട ജോലി ആവശൃാര്‍ഥം മക്കയില്‍ പ്രവേശിക്കേണ്ടവര്‍ക്കും വിലക്ക് ബാധകമല്ല.

ജോലി ആവശൃാര്‍ഥം മക്കയില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പ്രതേൃക അനുമതി പത്രം നേടിയിരിക്കണമെന്ന വൃവസ്ഥയുണ്ട്.