കഅബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പത്തു ദിവസത്തിനകം പൂര്‍ത്തിയാകും.

ജുലൈ 8നകം കഅബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും.
പതിവ് അറ്റകുറ്റപ്പണി ജോലികളാണ് നടത്തുന്നത്

ജിദ്ദ: വിശുദ്ധ കഅബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെന്ന് അധികൃതര്‍. ഈ മാസം പകുതിക്കാണ് ജോലികള്‍ ആരംഭിച്ചത്. പതിവ് രീതി അനുസരിച്ചുള്ള ജോലികളാണ് നടക്കുന്നത്.

പത്തു ദിവസത്തിനകം വിശുദ്ധ കഅബാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഏകദേശം 52 ശതമാനത്തിലധികം പണികളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജുലൈ 8നകം അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ദതി. കഅ്ബാലയത്തിന്റെ ഉള്‍വശത്തെ മാര്‍ബിള്‍ മാറ്റുന്നതും മരം കൊണ്ടുള്ള ഉരുപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണികള്‍ അടക്കമുള്ള ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.

മക്ക പ്രവിശൃ ഡെപൃൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ വിശുദ്ധ കഅ്ബാലയം സന്ദര്‍ശിച്ച് അറ്റകുറ്റപ്പണികളുടെ പുരോഗതി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണി ജോലികള്‍ നടത്തുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് രണ്ടാഴ്ച മുമ്പാണ് നിര്‍ദേശം നല്‍കിയത്. ഈ മാസം 17 മുതലായിരുന്നു അറ്റകുറ്റപ്പണികള്‍ തുടങ്ങിയത്.