പ്രവാസി ജിദ്ദ ഹെല്‍പ്‌ഡെസ്‌ക് ഉത്ഘാടനം ചെയ്തു

സൗദി നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത്ര സേവന സൗകരൃങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കുക എന്ന ഉദ്ദേശ ലക്ഷൃമാണ് ഹെല്‍പ് ഡെസ്‌കിനു പിന്നില്‍
ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദിയുടെ ആഭിമുഖൃത്തില്‍ ഷറഫിയയില്‍ ആരംഭിക്കുന്ന പ്രവാസി ഹെല്‍പ്‌ഡെസ്‌കിന്റെ ഔപചാരിക ഉത്ഘാടനം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ നിര്‍വഹിച്ചു. നാട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സേവന രംഗത്തു സജീവമാണ്. സൗദിയില്‍ ഇവിടത്തെ നിയമ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത്ര സേവന സൗകരൃങ്ങള്‍ പ്രവാസികള്‍ക്കായി നല്‍കുക എന്ന ഉദ്ദേശ ലക്ഷൃമാണ് ഹെല്‍പ് ഡെസ്‌കിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റുകള്‍ എന്നും അവഗണിച്ച വിഭാഗമാണ് പ്രവാസികള്‍. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികളെ സംബന്ധിച്ച അറിവിന്റെ പരിമിതികള്‍ മൂലം അര്‍ഹതപ്പെട്ട ആനുകൂലൃങ്ങള്‍ പോലും പ്രവാസികള്‍ക്ക് നഷ്ടമാകുന്നുവെന്ന് ഡസ്‌കിന്റെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ച സേവന വിഭാഗം കണ്‍വീനര്‍ കെ.എം. അബ്ദുല്‍കരീം പറഞ്ഞു.
കേരളാ സര്‍ക്കാരിന്റെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമ പെന്‍ഷന്‍ പദ്ധതികള്‍ എന്നിവ യൂസുഫ് പരപ്പന്‍ വിശദീകരിച്ചു. മാനവീയം പ്രതിനിധി പുഷ്പ കുമാര്‍, മീഡിയ ഫോറം പ്രതിനിധി സാദിഖലി തുവൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു.
വേങ്ങര നാസര്‍, ഇസ്മായില്‍ പാലക്കണ്ടി, അമീന്‍ ഷറഫുദ്ദീന്‍, ദാവൂദ് രാമപുരം, റഷീദ് എടവനക്കാട്, ഷഫീഖ് മേലാറ്റൂര്‍, സൈഫുദ്ദീന്‍ ഏലംകുളം, അസീസ് കണ്ടോത്ത്, യൂസുഫ് ഹാജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മുഹമ്മദലി ഓവുങ്ങല്‍ സ്വാഗതവും അബ്ദുല്‍ റസാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഷറഫിയ ഹില്‍ടോപ് ഹോട്ടലില്‍ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 8 മണി മുതല്‍ 10 മണി വരെ ആയിരിക്കും ഹെല്പ് ഡസ്‌കിന്റെ പ്രവര്‍ത്തന സമയം.





