ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഐഡന്റിറ്റിയില്‍ അടിമുടി മാറ്റം.

ജയിലുകളില്‍ കഴിയുന്നവര്‍ക്കായി ഗസ്റ്റ് ഹൗസ് തുറന്നുകൊടുത്തു
ജയിലുള്ളവര്‍ക്ക് ഉംറ ചെയ്യുവാനുള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു
ജിദ്ദ: പുതിയ ദൗതൃങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായും കാലോചിതമായി മാറ്റം സ്വീകരിച്ചും ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് അതിന്റെ എംബ്ലവും വേഷവും വാഹനത്തിന്റെ സ്റ്റിക്കറുകളും അടിമുടി മാറ്റം വരുത്തി. പുതിയ മാറ്റങ്ങളുടെ ഉദ്ഘാടനം ആഭൃന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്‍ ഇന്നലെ ജിദ്ദയിലെ ബുറൈമാന്‍ ജയിലില്‍ വെച്ച് നിര്‍വ്വഹിച്ചു.
ജയില്‍ അതോറിറ്റിയുടെ വാഹനങ്ങളും ജയില്‍ സേനയുടെ വേഷവും ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലോഗോയുമാണ് മാറ്റം വരുത്തിയത്. ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് രാജൃസ്‌നേഹവും രാജൃത്തിന്റെ ഉന്നതമായ മൂലൃങ്ങളും ഭരണാധികാരോടുള്ള കടപ്പാടുകളും വിളിച്ചോതുന്ന ഒരു ഗാനവും ചരിത്രത്തില്‍ ആദൃമായി ഇന്നലെ നടന്ന ചടങ്ങില്‍ പുറത്തിറക്കി.
ജയില്‍ സൗകരൃങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിമ്മിച്ച പുനരധിവാസ പദ്ധതികളും പരിഷ്‌കരണ പരിപാടികളും ആഭൃന്തര മന്ത്രി നോക്കിക്കണ്ടു. പിന്നീട് ഒരു വര്‍ഷത്തെ ജയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോകൃുമെന്ററിയും അദ്ദേഹം വീക്ഷിച്ചു.
ജയില്‍ വിഭാഗത്തിന്റെ തന്ത്രപരമായ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്തംഭങ്ങളിലൊന്നണ് ജയില്‍ അതിഥികളുടെ സഹകരണവും പങ്കാളിത്തവും സജീവമാക്കുക എന്നത്. ഇതിന്റെ ഭാഗമായി ജയിലുകളില്‍ കഴിയുന്ന 92 അതിഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹജജ് ഉംറ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഉംറ നിര്‍വ്വഹിക്കുവാനുള്ള പദ്ധതിയും ആരംഭിച്ചു.
ബുറൈമാന്‍ ജയിലുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നവര്‍ക്കായി നിര്‍മ്മിച്ച ഗസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.






