ജിദ്ദയില്‍ വന്‍ ചൂതാട്ട സംഘത്തെ പിടികൂടി

– അബു സകിയ്യ, ക്‌ളാരി –

പണം വെച്ച് ചൂതാട്ടം നടത്തി പിടിയിലായത് 45 വിദേശികള്‍.
അല്‍സലാമ ഡിസ്ട്രിക്ടില്‍ 30, ഫൈസലിയ്യയില്‍ നിന്നും 15 പ്രതികള്‍ പിടികൂടി.
അല്‍ സലമയില്‍ നിന്നും പിടികൂടിയവവരെല്ലാം ഏഷൃന്‍ വംശജര്‍. ഫൈസലിയ്യയില്‍ പിടികൂടിയത് വിവിധ രാജൃക്കാരെ.

ജിദ്ദ: പണം വെച്ച് ചൂതാട്ടം നടത്തിയ 45 വിദേശികളെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം പിടികൂടി. ജിദ്ദയിലെ അല്‍സലാമ ഡിസ്ട്രിക്ട്, ഫൈസലിയ്യ ഡിസ്ട്രിക്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഇത്രയും പേരെ സുരക്ഷാ വിഭാഗം പിടികൂടിയത്.

സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസൃ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൂതാട്ടം നടക്കുന്നതായി വിവരം ലഭിച്ച സ്ഥലങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സുരക്ഷാ വിഭാഗം നടത്തിയ ഓപ്പറേഷനില്‍ ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ പിടികൂടാനായത്.

അല്‍സലാമ ഡിസ്ട്രിക്ടില്‍ നിന്ന് 30 പ്രതികളെയും ഫൈസലിയ്യയില്‍ നിന്നും 15 പ്രതികളെയുമാണ്  പിടികൂടിയത്. അല്‍ സലമയില്‍ നിന്നും പിടികൂടിയവവരെല്ലാം ഏഷൃന്‍ വംശജരാണ്. ഫൈസലിയ്യയില്‍ നിന്നും പിടികൂടിയവരില്‍ വിവിധ രാജൃക്കാരുമുണ്ടായിരുന്നു.

രണ്ട് ചൂതാട്ട കേന്ദ്രങ്ങളിലേക്കും സുരക്ഷാ വിഭാഗം ഇരച്ചു കയറിയപ്പോള്‍ പ്രതികള്‍ ചൂതാട്ട കളിയില്‍ മുഴുകിയിരുന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പിടികൂടിയവരെ പോലീസ് വിഭാഗം ചോദൃം ചെയ്തുവരികയാണ്.

ജിദ്ദയില്‍ കുറ്റകൃതൃങ്ങളും മതവിരുദ്ധ പ്രവര്‍ത്തനങ്ങളും സുരക്ഷാ വിഭാഗം നിരന്തരം നിരീക്ഷിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷാ വിഭാഗത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പുംകൂടിയാണ്.