നിയോം സിറ്റി എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്തു.

ജിദ്ദ: സൗദി അറേബൃയുടെ സ്വപ്ന പദ്ധതിയായ നിയോം സിറ്റിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി തബൂക്ക് പ്രവിശൃയിലെ ശര്‍മ്മയില്‍ കൊമേഴ്‌സല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

എയര്‍പോര്‍ട്ടിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായെന്നും നിലവില്‍ കൊമേഴ്‌സല്‍ ലൈസന്‍സാണ് എയര്‍പോര്‍ട്ടിന് അനുവദിച്ചതെന്നും അടുത്ത ആഴ്ചമുതല്‍ ബിസിനസ്, കൊമേഴ്‌സല്‍ ട്രിപ്പുകള്‍ക്ക് എയര്‍പോര്‍ട്ട് സഞ്ചമാവുമെന്നും ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

നേരത്തെ തന്നെ ഇന്റര്‍ നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) റജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്. ണ്‍ൃട്ട എന്നാണ് എയര്‍പോര്‍ട്ട് കോഡ്.

നിയോം പ്രോജക്ടിന്റെ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും യാത്രചെയ്യുവാന്‍ നിയോം എയര്‍പോര്‍ട്ട് സഞ്ചമായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.