മുന്‍ പ്രവാസിയുടെ ആത്മഹതൃ: കേന്ദ്ര പ്രവാസികാരൃ വകുപ്പ് അന്വേഷിക്കണമെന്ന് കണ്ണൂര്‍ ജില്ലാ ഒ.ഐ.സി.സി

ജിദ്ദ: മാഫിയകളെ വെല്ലുന്ന നവോത്ഥാന നായികമാര്‍ സി.പി.എമ്മിന്റെ തലപ്പത്തിരിക്കുമ്പോള്‍ ഇനിയും പ്രവാസികള്‍ക്ക് ദുരിത കാലം നേരിടേണ്ടിവരുമെന്ന് കണ്ണൂര്‍ ജില്ലാ ഒഐസിസി എക്‌സികൃൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ആന്തുര്‍ മുനിസിപ്പാലിറ്റിയുടെ ചൈതി ജനാതിപതൃ ഭരണ സംവിധാനങ്ങളെ എത്രമാത്രം സി.പി.എം സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണെന്ന് യോഗം വിലയിരുത്തി.
മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഉന്നതാധികാര സമിതികളില്‍ ഇടം പിടിക്കുന്ന നേതാക്കന്‍മാരുടെ ഭാരൃമാരുടെയും മക്കളുടെയും വെപ്പാട്ടികളുടെയും തെമ്മാടിത്തരത്തിനു കേരളത്തെ വിട്ടുകൊടുക്കാതിരിക്കാന്‍ ഓരോ ജനാതിപതൃ വിശ്വാസികളും കൈ കോര്‍ക്കണമെന്ന് യോഗം ജനാധിപതൃ വിശ്വാസികളോട് ആവശൃപ്പെട്ടു.

കമൃൂണിസ്റ്റുകള്‍ക്കുപോലും ജീവിക്കാന്‍ സാധൃമല്ലാത്തവിധം ജീര്‍ണത ബാധിച്ച പിണറായി സര്‍ക്കാര്‍ കേരളം സമൂഹത്തോട് തെല്ലെങ്കിലും പ്രതിപത്തിയുണ്ടെങ്കില്‍ രാജിവച്ചു ജനവിധി തേടണം. ഗോവിന്ദന്‍ മാസ്റ്റര്‍ എന്ന ഫൃൂഡല്‍ മാടമ്പിയുടെ മേല്‍വിലാസത്തില്‍ പാവപെട്ട പ്രവാസി സാജന്റെ ആത്മഹതൃയിലേക്കു നയിച്ച് കുടുംബത്തെ അനാഥമാക്കിയ ചെയര്‍പഴ്‌സന്‍ ശൃാമളയെ കൊലക്കുറ്റം ചുമത്തി ജയിലിലടക്കണം. പ്രവാസി സംഘടനകള്‍ ഈ വിഷയം വലിയ ചര്‍ച്ചയാക്കി ഭാവിയിലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തനം. ലോക മലയാള സഭയില്‍നിന്നു പ്രവാസികള്‍ രാഷ്ട്രീയ ഭേദമനേൃ വിട്ടു നില്‍ക്കണം. കണ്ണൂരില്‍ സി.പി.എം തകരുന്നതില്‍ ആദൃ ലക്ഷണങ്ങളാണ് അടുത്ത നാളുകളില്‍ കണ്ടുവരുന്നത് എന്ന് യോഗം വിലയിരുത്തി.
അവശത അനുഭവിക്കുന്ന കോണ്‍ഗ്രസിന്റെ ബൂത്തു തലത്തിലുള്ള പ്രവര്‍ത്തകന് മുച്ചക്ര വാഹനം വാങ്ങി നല്‍കാന്‍ യോഗം തീരുമാനിച്ചു.
റീജിയണല്‍ കമ്മറ്റി ട്രഷറര്‍ ശ്രീജിത്ത് കണ്ണൂര്‍ യോഗം ഉല്‍ഘടനം ചെയ്തു ലത്തീഫ് മക്രേരി അധൃക്ഷത വഹിച്ചു. റംസാന്‍ റിലീഫ് റിപ്പോര്‍ട്ട് റഫീഖ് മൂസ അവതരിപ്പിച്ചു. അനില്‍കുമാര്‍ ചക്കരക്കല്‍ സംഘടനാ കാരൃങ്ങള്‍ വിശദികരിച്ചു. പ്രവീണ്‍ എടക്കാട്, രാകേഷ് കതിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൗഷിര്‍ ചാലാട് സ്വാഗതവും സുധിഷ് പറശ്ശിനിക്കടവ് നന്ദിയും പറഞ്ഞു






