മിനായിലെ ടെന്റുകള്‍ക്ക് തട്ടുകള്‍ വരുന്നു.

മക്ക: മിനായിലെ ടെന്റുകള്‍ക്ക് തട്ടുകള്‍ സംവിധാനിക്കുവാനുള്ള പദ്ധതിക്കു ഈ വര്‍ഷം തുടക്കം കുറിക്കുന്നു. മിനായിലെ അഭൂതപൂര്‍വ്വമായ തിരക്കുകള്‍ക്ക് ചെറിയ രീതിയിലെങ്കിലും പരിഹാരം കാണാനുള്ള പദ്ധതിയുടെ തുടക്കമെന്നോണമാണ് പരീക്ഷണാടിസ്ഥാനത്തില്‍ തമ്പുകള്‍ക്ക് തട്ടുകള്‍ പണിയുവാന്‍ ആലോചിക്കുന്നത്.

ഹാജിമാര്‍ക്കുള്ള അടിസ്ഥാന സൗകരൃങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അറബ് നാടുകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്ന മുത്വവ്വിഫുകളാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുവാന്‍ മുന്നിട്ടിറങ്ങിയിട്ടുള്ളത്.
ഈ പദ്ധതിക്കായി ഹജജ് ഉംറ മന്ത്രാലയത്തിന്റെയും, മക്ക വികസന അതോറിറ്റിയുടെയും, സെന്‍ട്രല്‍ ഹജജ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങളും അംഗീകാരങ്ങളും ലഭിച്ചുകഴിഞ്ഞു.

ടെന്റുകളുടെ മുകള്‍ ഭാഗങ്ങള്‍ പരമാവധി ഹാജിമാര്‍ക്ക് സൗകരൃപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷൃം. കൂടാതെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള കിച്ചണുകള്‍, ഭക്ഷൃ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള സ്‌റ്റോറുകള്‍, ഹാജിമാര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്ന തൊഴിലാളികളുടെ താമസം എന്നിവയും ടെന്റുകളില്‍ തന്നെ സൗകരൃപ്പെടുത്തുവാന്‍ ആലോചിക്കുന്നുണ്ട്.
ഇങ്ങനെ തട്ടുകളായി നിര്‍മ്മിക്കുന്ന തമ്പുകളുടെ അടിഭാഗങ്ങളില്‍ തൊഴിലാളികള്‍ക്കും, ഭക്ഷൃ വസ്തുക്കള്‍ സൂചിക്കുന്നതിനുള്ള സ്‌റ്റോറുകള്‍ക്കും സൗകരൃപ്പെടുത്തും. മുകള്‍ ഭാഗങ്ങളില്‍ ഹാജിമാര്‍ക്കും സൗകരൃമൊരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഏതാനും തമ്പുകളിലാണ് തട്ടുകള്‍ നിര്‍മ്മിക്കുന്നത്.

പൂര്‍ണ്ണ സുരക്ഷിതത്വവും, സേഫ്റ്റി ആന്റ് സെകൃൂരിറ്റി യുടെ നിര്‍ദ്ദേശങ്ങളും പാലിച്ച് തീപിടിക്കാത്ത മെറ്റീരിയല്‍ ഉപയോഗിച്ചായിരിക്കും തട്ടുകള്‍ നിര്‍മ്മിക്കുക. ആവശൃത്തിന് അഴിച്ചുവെക്കുവാനും ഫിറ്റു ചെയ്യുവാനും സാധിക്കുന്ന രീതിയിലായിരിക്കും തമ്പുകളില്‍ നിര്‍മ്മിക്കുന്ന തട്ടുകള്‍ നിര്‍മ്മിക്കുക.