ഐ.എസ് തീവ്രവാദി നേതാവിനെ പിടികൂടി.

റിയാദ്: സൗദി സഖൃ സേനയും യമന്‍ സൈനൃവും നടത്തിയ സംയുക്ത നീക്കത്തില്‍ ഐഎസ് തീവ്രവാദികളുടെ നേതാവിനെ പിടികൂടുവാന്‍ സാധിച്ചതായി സഖൃ സേന വാക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി മാലിക്കി വൃക്തമാക്കി. അബൂ ഉസാമ എന്ന പേരുള്ള തീവ്രവാദികളുടെ നേതാവിനൊപ്പം ഐസ് ഭീകര പ്രവര്‍ത്തനത്തിന്റെ സാമ്പത്തിക വിഭാഗം നേതാവിനെയും പിടികൂടി. 2019 ജൂണ്‍ 3 ന് രാവിലെയാണ് ഇവരെ പിടികൂടിയതെന്ന് തുര്‍ക്കി മാലിക്കി കഴിഞ്ഞ ദിവസം അറിയിച്ചു.

സൈനൃം നടത്തുന്ന നിരന്തര നിരീക്ഷണത്തിന്റെ ഭാഗമായി ഭീകര വാദികള്‍ ഒരു വീട്ടിലുണ്ടെന്ന് വിവരം ലഭിക്കുകയും വീട് വളഞ്ഞു പിടികൂടുകയും ചെയ്യുകയായിരുന്നു. വീട്ടില്‍ 3 സ്ത്രീകളും 3 കുട്ടികളുമുണ്ടായിരുന്നതായും തുര്‍ക്കി മാലിക്കി വെളിപ്പെടുത്തി.