ജിദ്ദ ഹജജ് കോണ്‍സല്‍ യുംഖൈര്‍ബാം സാബിര്‍ ചാര്‍ജെടുത്തു.

ജിദ്ദ ഹജജ് കോണ്‍സല്‍ യുംഖൈര്‍ബാം സാബിര്‍
ജിദ്ദ: ഇന്തൃന്‍ കോണ്‍സുലേറ്റിലെ പുതിയ ഹജജ് കോണ്‍സലായി മണിപ്പൂര്‍ സ്വദേശി യുംഖൈര്‍ബാം സാബിര്‍ ചുമതലയേറ്റു.
നേരത്തെ മുഹമ്മദ് ഷാഹിദ് ആലം ആയിരുന്നു ഹജജ് കോണ്‍സല്‍. അദ്ദേഹം ഡല്‍ഹി വിദേശകാരൃമന്ത്രാലയത്തിലേക്ക് മാറിയ ഒഴിവിലേക്കാണ് യുംഖൈര്‍ബാം സാബിര്‍ നിയമിതനായിട്ടുള്ളത്.
മുമ്പ് ഈജിപ്ത്, ഒമാന്‍ ഇന്തൃന്‍ എംബസികളില്‍ സേവനമനുഷഠിച്ചിരുന്നു. ഇന്തൃന്‍ ഫോറിന്‍ സര്‍വീസിലെ 2012 ബാച്ചുകാരനാണ്. ഡല്‍ഹിയില്‍ വിദേശകാരൃ മന്ത്രാലയത്തില്‍ നിന്നാണ് ജിദ്ദയിലെത്തി ചാര്‍ജെടുക്കുന്നത്. ഖൈറോയിലുള്ള അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ അറബി ഭാഷ പഠനം പൂര്‍ത്തിയാക്കിയ യുംഖൈര്‍ബാം സാബിര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ബിരുദം, ജവഹര്‍ലാല്‍ നെഹ്‌റു യുണിവേഴ്‌സിറ്റി മാസ്റ്റര്‍ ബിരുദം എന്നിവ നേടിയിട്ടുണ്ട്.






