അബഹ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ വിദേശി മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയിലെ അബഹ വിമാനത്താവളത്തിനുനേരെ ഹൂത്തികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സിറിയന്‍ പൗരന്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് ഭാഗത്ത് ഇന്നലെ രാത്രി 9.20 നായിരുന്നു ആക്രമണം. ഹൂത്തികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണം നടന്നതായി സഖൃ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍ ഏത് രാജൃക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം വിമാനത്താവളം സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സഖൃസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിഅറിയിച്ചു.