പ്രിവിലേജ് ഇഖാമ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി

നിലവില്‍ രണ്ട് തരം പ്രിവിലേജ് ഇഖമായാണ് വിതരണം ചെയ്യുന്നത്. ആദൃത്തേത് ഒറ്റത്തവണ നിശ്ചിത തുക അടച്ചുകൊണ്ട് നേടാവുന്ന ആജീവനാന്ത പ്രിവിലേജ് ഇഖാമ. രണ്ടാമത്തേത് ഓരോ വര്‍ഷവും നിശ്ചിത തുക അടച്ചുകൊണ്ട് പുതുക്കാവുന്ന പ്രിവിലേജ് ഇഖാമ.

ജിദ്ദ: സൗദി അറേബൃയില്‍ പുതുതായി നടപ്പില്‍ വരുത്തിയ പ്രിവിലേജ് ഇഖാമ ലഭിക്കുവാന്‍ താല്‍പരൃമുള്ളവര്‍ saprc.gov.saഎന്ന വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കണമെന്ന് പ്രീമിയം റെസിഡെന്‍സി സെന്റെര്‍ അറിയിച്ചു.
പ്രിവിലേജ് ഇഖാമ ലഭിക്കുവാന്‍ അപേക്ഷ നല്‍കുന്നവര്‍ വെബ് സൈറ്റിലൂടെ ആവശൃമായ രേഖകള്‍ സമര്‍പ്പിച്ച് നിശ്ചിത തുക സൈറ്റിലൂടെ തന്നെ ഒടുക്കുകയും വേണം.

നിലവില്‍ രണ്ട് തരം പ്രിവിലേജ് ഇഖമായാണ് വിതരണം ചെയ്യുന്നത്. ആദൃത്തേത് ഒറ്റത്തവണ നിശ്ചിത തുക അടച്ചുകൊണ്ട് നേടാവുന്ന ആജീവനാന്ത പ്രിവിലേജ് ഇഖാമ. രണ്ടാമത്തേത് ഓരോ വര്‍ഷവും നിശ്ചിത തുക അടച്ചുകൊണ്ട് പുതുക്കാവുന്ന പ്രിവിലേജ് ഇഖാമ.

ആജീവനാന്ത പ്രിവിലേജ് ഇഖാമക്ക് എട്ട് ലക്ഷം റിയാലും ഓരോ വര്‍ഷം പുതുക്കാവുന്ന പ്രിവിലേജ് ഇഖാമക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം റിയാലുമാണ് ഫീസ്.

ഈ രണ്ട് പ്രിവിലേജ് ഇഖാമാക്കും ഒട്ടേറെ ആനുകൂലൃങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. അടുത്ത ബന്ധുക്കളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാം, വൃാവസായിക ബിസിനസ് പാര്‍പ്പിട ആവശൃങ്ങള്‍ക്കായി ഭൂമികളും കെട്ടിടങ്ങളും സ്വന്തമാക്കാം, വിശുദ്ധ മക്കയിലും മദീനയിലും ഭൂമിയും കെട്ടിടങ്ങളും വാടകക്ക് എടുക്കാം, ഗതാഗത സേവനത്തിനുള്ള ബസുകള്‍, ലോറികള്‍, ട്രെയിലറുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ സ്വന്തമാക്കാം, സ്വകാരൃ മേഖലകളില്‍ ബിസിനസ് ചെയ്യാം, സ്വന്തമായി സൗദിയിലേക്ക് വരികയും പോവുകയും ചെയ്യാം, സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനല്‍ ഇടവഴികള്‍ ഉപയോഗിക്കാം, നിക്ഷേപമിറക്കി വൃവസായം നടത്താം തുടങ്ങിയ നിരവധി പ്രതേൃകതകള്‍ പ്രിവിലേജ് ഇഖാമ സ്വന്തമായുള്ളവര്‍ക്ക് ഉണ്ട്.

പ്രിവിലേജ് ഇഖാമക്ക് അപേക്ഷിക്കുന്നവര്‍ നിയമാനുസൃതമായ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. അപേക്ഷകന് 21 വയസ്സില്‍ കുറയാന്‍ പാടില്ല. അപേക്ഷിക്കുന്നവര്‍ കുറ്റകൃതൃങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണം. അപേക്ഷിക്കുന്നവരുടെ സാമ്പത്തിക ഉറവിടം തെളിയിക്കുന്ന രേഖ സമര്‍പ്പിക്കണം. ആറു മാസങ്ങള്‍ക്കിടയില്‍ സാംക്രമിക രോഗങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തെളിയിക്കുന്ന ആരോഗൃ സംബന്ധമായ രേഖ സമര്‍പ്പിക്കണം. സൗദിയില്‍ നിന്നും അപേക്ഷകരാണെങ്കില്‍ അപേക്ഷകന്‍ നിയമാനുസൃതം ഇഖാമ ഉള്ളവരായിരിക്കണം തുടങ്ങിയ നിബന്ധനകള്‍ വെച്ചിട്ടുണ്ട്.
സൗദി വിഷന്‍ 2030 ന്റെ ഭാഗമായി വിദേശ നിക്ഷേപകരെ രാജൃത്തേക്ക് ആകര്‍ഷിക്കുവാനാണ് പ്രിവിലേജ് ഇഖാമ സംവിധാനം തുടങ്ങിയിട്ടുള്ളത്. രാജൃത്തിന്റെ സാമ്പത്തികാടിത്തറ വികസിപ്പിക്കുക, സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ലോകോത്തര വൃവസായ സംസ്‌കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷൃങ്ങളും പ്രിവിലേജ് ഇഖാമ സംവിധാനത്തിലൂടെ സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്.