അമേരിക്ക ഇറാന്‍ സംഘര്‍ഷം: സൗദിയയും റൂട്ടുകള്‍ മാറ്റുന്നു

ജിദ്ദ: ഇറാന്‍ മേഖലയില്‍ ഉരുണ്ടുകൂടിയ സംഘര്‍ഷ സാഹചരൃത്തില്‍ സൗദി അറേബൃയുടെ വിമാനക്കമ്പനിയായ ‘സൗദിയ’യുടെ ഏഷൃന്‍ രാജൃങ്ങളിലേക്കുള്ള ചില വിമാന സര്‍വ്വീസുകള്‍ റൂട്ടുകള്‍ മാറ്റുന്നതായി സൗദിയ അറിയിച്ചു. കഴിഞ്ഞ ദിവസം അമേരിക്ക, യു.എ.ഇ, ഇന്തൃ എന്നീ രാജൃങ്ങളുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വേൃാമാതിര്‍ത്തിയില്‍ നിന്നും റൂട്ടുകള്‍ മാറ്റിയിരുന്നു. ഇറാന്‍ ആകാശപരിധിയില്‍ സംഘര്‍ഷാവസ്ഥ കനത്തതോടെയാണ് ഇറാന്റെ പരിധിയില്‍ നിന്നും ഗള്‍ഫ് രാജൃങ്ങളിലുള്ള വിമാനങ്ങളും റൂട്ടുകള്‍ മാറ്റുവാന്‍ നിബന്ധിതരായത്.
അതേസമയം വിമാനങ്ങളുടെ പോക്കുവരവുകളിലും മറ്റുമുള്ള ഷെഡൃുളുകളില്‍ പറയത്തക്ക മാറ്റങ്ങളുണ്ടാവില്ലെന്ന് സൗദിയ അറിയിച്ചിട്ടുണ്ട്.
അമേരിക്കയുടെ ആളില്ലാ വിമാനം ഇറാന്‍ വെടിവെച്ചിട്ടതോടെയാണ് അമേരിക്കന്‍ ഇറാന്‍ ബന്ധം കൂടുതല്‍ വഷളായത്.
ഇറാന് നേരെ അമേരിക്ക നടത്തുന്ന എല്ലാ നീക്കങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണയാണ് സൗദി അറേബൃ അമേരിക്കക്കു നല്‍കിയിട്ടുള്ളത്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചരൃത്തില്‍ ഇറാന്‍ വേൃാമ മേഖല ഒഴിവാക്കി യാത്ര ചെയ്യാന്‍ എയര്‍ ഇന്തൃ അടക്കമുള്ള ഇന്തൃന്‍ വിമാനകമ്പനികളും തീരുമാനിച്ചിട്ടുണ്ട്. ഇന്തൃന്‍ സിവില്‍ ഏവിയേഷന്‍ ഇന്തൃന്‍ വിമാന കമ്പനകള്‍ക്ക് ഇത് സംബന്ധമായ നല്‍കിയിരുന്നു.





