ജൂണ്‍ ഏഴിന് ജിദ്ദയില്‍ വാഹനത്തിലുണ്ടായ സ്‌ഫോടനം: ആഭൃന്തര മന്ത്രാലയം അന്വേഷണം തുടരുന്നു.

– അബു സകിയ്യ, ക്‌ളാരി –

ജിദ്ദ: ജൂണ്‍ ഏഴിന് ജിദ്ദയില്‍ രണ്ടു വാഹനത്തിലുണ്ടായ സ്‌ഫോടനം സംബന്ധമായി ആഭൃന്തര മന്ത്രാലയം അന്വേഷിച്ചുകൊണ്ടിരിക്കയാണെന്ന് സൗദി ആഭൃന്തര മന്ത്രാലയ വാക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ തുര്‍ക്കി പറഞ്ഞു. സ്‌ഫോടനത്തില്‍ ഇറ്റലിക്കാരുടെ രണ്ടു കാറുകള്‍ കത്തിയമര്‍ന്നിരുന്നു.

വൃക്തിപരമായ തര്‍ക്കങ്ങള്‍ അക്രമത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കന്‍ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് മന്‍സൂര്‍ തുര്‍ക്കി ഇക്കാരൃം അറിയിച്ചത്.

ജൂണ്‍ ഏഴിന് ഉണ്ടായ ആക്രമണം രണ്ടു കാറുകളെ ലക്ഷൃമിട്ട് നടത്തിയതാണ്. സംഭവത്തില്‍ ഒരു ഇറ്റാലിയന്‍ പൗരനു പരിക്കേറ്റിരുന്നു. രണ്ട് കാറുകളുടെയും ഇന്ധന ടാങ്കിനു അടിയില്‍ സൂക്ഷിച്ചുവെച്ച സ്‌ഫോടന വസ്തുക്കളില്‍ നിന്നും തീ പടര്‍ന്ന് കാറുകള്‍ കത്തിനശിക്കുകയായിരുന്നു. ഒരു വാഹനത്തിലെ ഡ്രൈവറിനും പരിക്കുപറ്റിയെങ്കിലും മറ്റ് യാത്രക്കാരെല്ലാം രക്ഷപ്പെടുകയുണ്ടായി.

അന്വേഷണ സംഘത്തില്‍ ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ പ്രതിനിധികളുമുണ്ടെന്നും മന്‍സൂര്‍ തുര്‍ക്കി പറഞ്ഞു. എങ്ങിനെയാണ് സ്‌ഫോടന വസ്തുക്കള്‍ ഘടിപ്പച്ചതെന്നും സ്‌ഫോടനങ്ങളുടെ മറ്റു കാരൃങ്ങള്‍ അന്വേഷിക്കുന്നതിനും വിരലടയാള വിദഗ്ധരടക്കമുള്ള അന്വേഷണ ഉദേൃാഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയിരുന്നു.