ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനത്തിനായി ആപ്‌ളിക്കേഷന്‍ വരുന്നു.

– അബു സകിയ്യ, ക്‌ളാരി –
ജിദ്ദ: വിശുദ്ധ മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ അതിവേഗ ട്രെയിനിന്റെ സേവനങ്ങളും സംവിധാനങ്ങളും ഏത് സ്ഥലത്തുനിന്നും ഏതുസമയത്തും ലഭൃമാക്കുന്നതിനായി സ്മാര്‍ട്ട് ആപ്‌ളിക്കേഷന്‍ തുടങ്ങുന്നതായി ബന്ധപ്പെട്ടവര്‍ വൃക്തമാക്കി.
യാത്രക്കാര്‍ക്ക് വളരെ വേഗത്തില്‍ ട്രെയിനിന്റെ സമയവും ടിക്കറ്റുലഭൃതയും ടിക്കറ്റു ബുക്കിംഗും ടിക്കറ്റ് കൃാന്‍സല്‍ ചെയ്യുന്നതിനും തുടങ്ങി ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മനസ്സിലാക്കുന്നതിനു സഹായകമാവുന്നതാണ് ആപ്‌ളിക്കേഷന്‍. ഈ ആപ്‌ളിക്കേഷനെ കുറിച്ചുള്ള ഔദേൃാഗീക പ്രഖൃാപനം അടുത്തുതന്നെ ഉണ്ടാവുമെന്ന് ഹറമൈന്‍ ട്രെയിന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ ഇഞ്ചിനീയര്‍ റയ്യാന്‍ ഹര്‍ബി പ്രാദേശിക മാധൃമത്തോട് പറഞ്ഞു.
ട്രെയിന്‍ യാത്രക്കാരുടെ ലഗേജുകളും ബാഗുകളും സൗദി പോസ്റ്റുവഴി കൈകാരൃം ചെയ്യുന്ന സംവിധാനത്തെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജിദ്ദയില്‍നിന്നും മദീനയില്‍നിന്നുമുള്ള ഹാജിമാരുടെ ലഗേജുകള്‍ മക്കയിലെ റൂമുകളിലേക്കെത്തിക്കുന്നതിനായി സൗദി പോസ്റ്റുമായി ഹജജ് ഉംറ മന്ത്രാലയം ഈയിടെ ധാരണയിലായെന്നും റയ്യാന്‍ ഹര്‍ബി കൂട്ടിച്ചേര്‍ത്തു.
രണ്ട് വയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അംഗവൈകലൃം ഉള്ളവര്‍ക്കും ടിക്കറ്റു നിരക്കിന്റെ 50 ശതമാനം ഇളവുണ്ട്. രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജനൃമായി അവരുടെ രക്ഷിതാക്കളോടൊപ്പം യാത്രചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനിന്റെ വേഗത പടിപടിയായി ഉയര്‍ത്തും. ഈ വര്‍ഷാവസാനത്തോടെ മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത എത്തിക്കും. ഈ വര്‍ഷത്തോടെ ട്രെയിന്‍ സ്‌റ്റേഷനുകളുടെ മുഴുവന്‍ ജോലികളും പൂര്‍ത്തീകരിക്കുവാന്‍ ലക്ഷൃമിടുന്നുണ്ടെന്നും ഹറമൈന്‍ ട്രെയിന്‍ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ ഇഞ്ചിനീയര്‍ റയ്യാന്‍ ഹര്‍ബി വൃക്തമാക്കി.






