സൗദി ടെലികോം കമ്പനി 5 ജി സൗകരൃമൊരുക്കുന്നു

– അബു സകിയ്യ, ക്‌ളാരി –
ജിദ്ദ: സൗദി അറേബൃയില്‍ പരീക്ഷണാര്‍ത്ഥം 5 ജി സേവനങ്ങള്‍ താമസിയാതെ നല്‍കിത്തുടങ്ങുമെന്ന് സൗദി ടെലികോം കമ്പനി ഔദേൃാഗീകമായി അറിയിച്ചു. രാജൃത്തെ ഏതാനും സിറ്റികളിലാണ് പരീക്ഷാണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് 5 ജി സേവനങ്ങള്‍ പ്രഥമ ഘട്ടത്തില്‍ നല്‍കുക.
രാജൃത്ത് ഏറ്റവും പുതിയ ലോകോത്തര ടെക്‌നോളജി ലഭൃമാക്കുന്നതിനും ഇതിന്റെ സേവനങ്ങള്‍ വൃാപിപ്പിക്കുന്നതിനും വയര്‍ലെസ്സ് നെറ്റുവര്‍ക്കുകള്‍ക്കുള്ള അടിസ്ഥാന സൗകരൃങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് സൗദി ടെലികോം കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ നാസിര്‍ അല്‍നാസിര്‍ അറിയിച്ചു.
5 ജി സംവിധാനം വരുന്നതോടെ ടെക്‌നോളജിയില്‍ വലിയ പരിവര്‍ത്തനമാണ് സൗദിയില്‍ ഉണ്ടാകുവാന്‍ പോകുന്നത് ഭാവിയിലെ ആപ്‌ളിക്കേഷനുകള്‍ക്കുള്ള അടിസ്ഥാാനപരമായ നെറ്റുവര്‍ക്കായും 5 ജി മാറുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ അതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. രാജൃത്തെവിടെയും തുലൃതയില്ലാത്ത വിധം അതിവേഗ ഇന്റര്‍നെറ്റുകളുടെ സൗകരൃം ലഭൃമായി തുടങ്ങിയത് അതിന്റെ ഭാഗമാണെന്നും നാസിര്‍ അല്‍ നാസിര്‍ അറിയിച്ചു.
5 ജി സേവനത്തിന്റെ പ്രാഥമിക ഘട്ടം എന്ന നിലയില്‍ രാജൃത്തെ പ്രധാനപ്പട്ട ഏതാനും സിറ്റികളില്‍ ഇത് സൗദി ടെലികോം കമ്പനി ഒരുങ്ങുകയാണ്. 5 ജി റൗട്ടര്‍ സംവിധാനം വഴിയാണ് ഈ സേവനം ജനങ്ങളിലേക്കെത്തിക്കുന്നത്. ഉപഭോക്താക്കളുടെ ആവശൃാനുസരണം ഈ റൗട്ടറുകള്‍ കമ്പനി ഔട്ട്‌ലെറ്റിലൂടെ വിതരണം ചെയ്യുന്നതായിരിക്കുമെന്നും സൗദി ടെലികോം കമ്പനി സി.ഇ.ഒ എന്‍ജിനീയര്‍ നാസിര്‍ അല്‍ നാസിര്‍ അറിയിച്ചു.






