31 കോടിയിലധികം വിശുദ്ധ ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്തു.

– അബു സകിയ്യ, ക്‌ളാരി –

മദീന: മദീനയിലെ കിംഗ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്‌ളക്‌സില്‍ നിന്നും പ്രിന്റ് ചെയ്തു വിതരണം ചെയ്ത വിശുദ്ധ ഖുര്‍ആനിന്റെ കോപ്പികളുടെ എണ്ണം മൊത്തം 31,71,59,631 ആയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1984-ല്‍ സ്ഥാപിതമായ വിശുദ്ധ ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്‌ളക്‌സില്‍ ഇക്കഴിഞ്ഞ വിശുദ്ധ റമളാന്‍ മാസം വരെ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ മൊത്തം വിതരണം ചെയ്ത മുസ്ഹഫുകളുടെ എണ്ണമാണ് അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ റമളാന്‍ മാസത്തില്‍ മാത്രം 1,87,707 മുസ്ഹഫുകള്‍ വിതരണം ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ വിവിധ പ്രതികള്‍, ഓരോ ഭാഗങ്ങളായുള്ള കോപ്പികള്‍, വിശുദ്ധ ഖുര്‍ആനിന്റെ വൃാഖൃാനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യപ്പെട്ടതില്‍പെടും.

വിവിധ രാജൃങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സംഘടനകള്‍ക്കും സെന്റെറുകള്‍ക്കും നല്‍കുവാനുള്ള വിശുദ്ധ ഗ്രന്ഥം അതാത് രാജൃങ്ങളിലെ സൗദി കോണ്‍സലേറ്റുകള്‍ വഴി വിതരണം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകോത്തര ഗുണനിലവാരമുള്ള രീതിയിലാണ് വിശുദ്ധ ഖുര്‍ആന്‍ പ്രിന്റ് ചെയ്യുന്നത്. ഏറ്റവും ഗുണനിലവാരമുള്ള കടലാസുകളും മഷികളും കൃതൃതയുള്ള അതൃാധുനിക പ്രിന്റിംഗ് മെഷീനുകളുമാണ് വിശുദ്ധ ഖുര്‍ആന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.