രാജൃ നിന്ദ: പാക്കിസ്ഥാന്‍ അധൃാപകനെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി പിരിച്ചുവിട്ടു.

അബഹ: സമൂഹമാധൃമങ്ങളിലൂടെ സൗദി അറേബൃയേയും ഭരണാധികാരികളെയും മോശമായി നിന്ദിക്കുന്ന രീതിയില്‍ ഇടപെട്ടതിന് പാക്കിസ്ഥാനിയായ അധൃാപകനെതിരെ നടപടി സ്വീകരിച്ചു. അബഹയിലെ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ നൗഷര്‍ഖാനെതിരെയാണ് നടപടി എടുത്തിട്ടുള്ളത്.
നൗഷര്‍ഖാനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി അബഹ കിംഗ് കാലിദ് യൂണിവേഴ്‌സിറ്റി വാക്താവ് ഡോക്ടര്‍ അബ്ദുല്ല ഹാമിദ് അറിയിച്ചു. സമൂഹമാധൃമങ്ങളിലൂടെ രാജൃത്തെയും ഭരണാധികാരികളെയും മോശമായി നിന്ദിക്കുന്ന രീതിയില്‍ ഇടപെട്ടതിനാണ് നടപടിയെന്നും അബ്ദുല്ല ഹാമിദ് അറിയിച്ചു.
രാജൃത്തെയും ഭരണാധികാരികളെയും സമൂഹത്തെയും ട്വിറ്ററിലൂടെ മോശമായി ചിത്രീകരിച്ച അധൃാപകനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിരിച്ചിവിട്ടുവെന്നാണ് അറിയിപ്പിലുള്ളത്. അദ്ദേഹത്തിനെ ചോദൃം ചെയ്യുവാന്‍ പ്രതേൃക വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ നടപടി കൈകൊള്ളുവാന്‍ സുരക്ഷാ വിഭാഗത്തിന് വിവരങ്ങള്‍ കൈമാറിയതായും യൂണിവേഴ്‌സിറ്റി വാക്താവ് അറിയിച്ചു.
പാകിസ്ഥാന്‍ സ്വദേശിയായ നൗഷര്‍ഖാന്‍ ഒമ്പത് വര്‍ഷം മുമ്പാണ് അബഹ കിംഗ് ഖാലിദ് യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രഫസറായി നിയമിതനാത്. സൗദിയില്‍ സമൂഹമാധൃമങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും ശക്തമായ സംവിധാനമാണ് നിലവിലുള്ളത്.






