ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം.

ജിദ്ദ: ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ സൗദി ദേശീയ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ച് മക്കയില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ചെയര്‍മാന്‍ കുഞ്ഞഹമ്മദ് കോയയുടെ അധൃക്ഷതയില്‍ കെ.എന്‍.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ സലഫി ഉത്ഘാടനം ചെയ്തു.

ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ സൗദി നാഷണല്‍ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പി.ടി. കുഞ്ഞഹമ്മദ് കോയ (പ്രസിഡണ്ട്), അബ്ബാസ് ചെമ്പന്‍ (ജനറല്‍ സെക്രട്ടറി), ഡോക്ടര്‍ മുഹമ്മദ് ഫാറുഖ് (ട്രഷറര്‍), ഇദ്‌രീസ് സ്വലാഹി (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

അബുബക്കര്‍ മേഴത്തുര്‍ (യാമ്പു), അബ്ദുറസാഖ് സ്വലാഹി (റിയാദ്), അബ്ദുല്‍ ഹക്കിം (അക്രബിയ്യ), അബ്ദുല്‍ ഹമീദ് സുല്ലമി (റിയാദ്), അബ്ദുല്‍ ജബ്ബാര്‍ (അല്‍ ഖോബാര്‍) എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും കബീര്‍ സലഫി (ജുബൈല്‍), മുജീബ് റഹ്മാന്‍ തൊടികപ്പുലം (റിയാദ്), ഹബീബ് റഹ്മാന്‍ (ജുബൈല്‍) ശിഹാബ് സലഫി (ജിദ്ദ), സഅദുദ്ദിന്‍ സ്വലാഹി (റിയാദ്) സെക്രട്ടറിമാരുമായും കെ.എന്‍.എം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ കൗണ്‍സിലില്‍ അബ്ദുറഹ്മാന്‍ സലഫി പ്രഖൃാപിച്ചു.

വിവിധ സെന്റര്‍ ഭാരവാഹികളായ ഷെരീഫ് ബാവ(ജിദ്ദ), സഅദുദ്ധിന്‍ സ്വലാഹി (റിയാദ്), അബ്ദുസ്സമദ് (ദമ്മാം), കബീര്‍ സലഫി (ജുബൈല്‍), അബ്ദുല്‍ ജബ്ബാര്‍ (അല്‍ കോബാര്‍), നാസ്സര്‍ തിക്കൊടി (മക്ക), അബ്ദുല്‍ ഹക്കിം (അക്രബിയ്യ), അബ്ദുല്‍ മജിദ്(കുന്‍ഫുദ), സലീം (ഖത്തീഫ്), ഷാഹിദ് മൗലവി (ഹൈല്‍), അബുബക്കര്‍ മേഴത്തുര്‍ (യാമ്പു), സാലിഹ് (തായിഫ്) എന്നിവര്‍ ആശംസകള്‍ നേര്‍പ്പിച്ചു സംസാരിച്ചു. ഹബീബ് റഹ്മാന്‍ സംഘടനയുടെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.

ഡോക്ടര്‍ മുഹമ്മദ് ഫാറൂഖ് സെന്റര്‍ തല തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി അബ്ബാസ് ചെമ്പന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇദ്രീസ് സ്വലാഹി നന്ദിയും പറഞ്ഞു.