പാണക്കാട് ഹൈദരലി തങ്ങളുമായി ഒഐസിസി നേതാക്കള്‍ ചര്‍ച്ച നടത്തി

ജിദ്ദ: ഹൃസ്വ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മുസ്‌ലിം ലീഗ് അധൃക്ഷന്‍ പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുമായി ഒ.ഐ.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി. ഈ കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയ ഗംഭീര വിജത്തിന്റെ ശില്പിയായി പ്രവര്‍ത്തിച്ച തങ്ങളെ റീജിയണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍, ഗ്‌ളോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ എന്നിവര്‍ അഭിനന്ദിച്ചു.
കുടുതല്‍ ശക്തമായി പ്രവാസി യു.ഡി.എഫ് മുന്നോട്ടു പോകണമെന്നും പ്രവാസികളുടെ പിന്തുണയാണ് യു.ഡി.എഫ് മുന്നേറ്റത്തിന്റെ ചാലക ശക്തിയെന്നും തങ്ങള്‍ പറഞ്ഞു. പ്രവാസി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കള്‍ തങ്ങള്‍ക്കു വിശദീകരിച്ചു കൊടുത്തു. ഒ.ഐ.സി.സി നേതാക്കളായ അബ്ദുല്‍ മജീദ് നഹ, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, ഹാഷിം കോഴിക്കോട്, ഷാജി ഗോവിന്ദ്, കെ.എം.സി.സി നേതാക്കളായ കെ.പി മുഹമ്മദ് കുട്ടി, അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിബ്ര, വി.പി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു






