കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതി

ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് സിപിഎം സംന്മാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പരാതിക്കാരിയായ യുവതി. തന്റെ പക്കല്‍ തെളിവുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു. സമൂഹത്തിലെ ഉന്നതനാണെന്ന് അറിഞ്ഞുതന്നെയാണ് പരാതി നല്‍കിയത്. തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കേസുമായി മുന്നോട്ടുപോകുമെന്നും യുവതി പറഞ്ഞു.
എന്നാല്‍ പരാതിക്കാരിയെ അറിയാമെന്നുപറഞ്ഞ ബിനോയ് കോടിയേരി യുവതി ബ്ലാക്ക് മെയിലിങ്ങിനു ശ്രമിക്കുകയാണെന്ന് വൃക്തമാക്കി. താന്‍ വിവാഹം കഴിച്ചുവെന്നുകാണിച്ച് യുവതി നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ബിനോയ് പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും ബിനോയ് എറഞ്ഞു.
ഒരു വൃക്തിക്കെതിരായ പരാതി ആയതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം പി ബി അംഗം വൃന്ദ കരാട്ട് പറഞ്ഞു. ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ടത് ആരോപണ വിധേയന്റെ ഉത്തരവാദിത്വമാണെന്നും വൃന്ദ കരാട്ട് വൃക്തമാക്കി.
ഡാന്‍സ് ബാര്‍ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി ബിനോയ് കോടിയേരിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നാണ് പരാതി. ബന്ധത്തില്‍ എട്ടുവയസുള്ള കുട്ടിയുണ്ടെന്ന് യുവതി പറയുന്നു. അന്തേരിയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വൃാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയിട്ടുള്ളത്.






