സൗദിയില്‍ മൂന്ന് വയസ്സായ ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

– അബു സകിയ്യ, ക്‌ളാരി –

ബുറൈദ: മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടു പോവുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്ത അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല ഹാദി എന്ന സൗദി പൗരനെ ഇന്ന് രാവിലെ ബുറൈദയില്‍ വധശിക്ഷക്ക് വിധേയമാക്കിയതായി ആഭൃന്തര മന്ത്രാലയം അറിയിച്ചു.

കുറ്റകൃതൃം ചെയ്ത പ്രതിയെ ചോദൃം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും പ്രതികുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിക്കുകയും പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു.

ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും പ്രതിയുടെ കുറ്റകൃതൃം അങ്ങേയറ്റം ക്രൂരവും, അരാജകത്വവും കുഴപ്പവും സൃഷ്ടിക്കുന്നതുമാണെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തു. ക്രിമിനല്‍ കോടതിയുടെ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും പ്രതിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കാന്‍ രാജകല്‍പന വരികയും ചെയ്ത സാഹചരൃത്തിലാണ് ഇന്ന് (ചൊവ്വാഴ്ച) രാവിലെ ബുറൈദയില്‍ വെച്ച് പ്രതിയെ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭൃന്തര മന്ത്രാലയം അറിയിച്ചു.