‘തളിര്‍’ അവാര്‍ഡ് പ്രഖൃാപിച്ചു. ഹസീന സൈനുദ്ധീന്‍, ആയിഷ അബൂബക്കര്‍. ഫസ്‌ന സുബൈര്

ജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി ജിദ്ദയിലെ മലയാളി കുടുംബിനികള്‍ക്കിടയില്‍ ജൈവ കാര്‍ഷിക രീതികളെ പ്രോത്സാഹിപ്പിക്കുവാനും ശാസ്ത്രീയ കൃഷിയില്‍ ആഭിമുഖൃം സൃഷ്ടിക്കാനും ചെലവു കുറഞ്ഞ കൃഷിമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി ഏര്‍പ്പെടുത്തിയ ‘തളിര്‍’ കാര്‍ഷിക മത്സരത്തിലെ വിജയികളെ പ്രഖാപിച്ചു. പ്രവാസി കര്‍ഷക ശ്രീ അവാര്‍ഡിന് ഹസീന സൈനുദ്ധീന്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. രണ്ടാം സ്ഥാനം ആയിഷ അബൂബക്കറും മൂന്നാം സ്ഥാനം ഫസ്‌ന സുബൈറും പങ്കിട്ടു.

നാല്‍പതോളം കുടുംബിനികസാണ് മത്സരാര്‍ത്ഥികളായി ഉണ്ടായിരുന്നത്. ഫൈനലില്‍ എട്ട് കുടുംബിനികളാണ് അര്‍ഹത നേടിയിരുന്നത്. മവീടിന്റെ മട്ടുപ്പാവിലും ജനല്‍ പടിയിലും വരാന്തകളിലും പരിസരങ്ങളിലും ഒരുക്കിയ കൃഷിത്തോട്ടം വിഞ്ജാനവും ഉല്ലാസവും സൗഹാര്‍ദ്ധങ്ങളും നല്‍കുന്ന തായിരുന്നു.

പ്രവാസ ലോകത്ത് ആദൃമായാണ് താമസ സ്ഥലത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് ഒന്നാം സ്ഥാാനത്തിന് അര്‍ഹയായ ഹസീന സൈനുദ്ധീന്‍ പറഞ്ഞു.

കൃഷിയെ കുറിച്ച് കൂടുതല്‍ അറിയാനും ജൈവ കൃഷിയെ കുറിച്ച് കൂടുതല്‍ പഠിക്കാനും ഈ മത്സരത്തിലൂടെ സഅധിച്ചതായി രണ്ടാം സ്ഥാനത്തിന് അര്‍ഹയായ അയിഷാ അബൂബക്കര്‍ പറഞ്ഞു.

കുറച്ച് കാലങ്ങളായി ജിദ്ദയില്‍ കൃഷി നടത്തുന്നുണ്ടെങ്കിലും ഒരു മത്സരത്തില്‍ പങ്കെടുക്കുന്നത് ആദൃമായാണെന്ന് മൂന്നാം സമ്മാനത്തിന് അര്‍ഹയായ ഫസ്‌ന സുബൈര്‍ പറഞ്ഞു. ഒട്ടനവധി പച്ചക്കറികളും സ്‌ട്രോബറി ഉള്‍പ്പെടെ ഉള്ള ചില പഴവര്‍ഗങ്ങള്‍ കൊണ്ടും സമൃദ്ധമാണ് ഫസ്‌നയുടെ കൊച്ചു പച്ചക്കറി തോട്ടം.

ഓരോ ഇലയും മൊട്ടും തളിരിടുമ്പോഴും ഓരോ പൂവും സുഗഗന്ധവും വര്‍ണ്ണവും വിതറി വിടരുമ്പോഴും പ്രകൃതി നല്‍കുന്ന മാനസിക സന്തുഷ്ടി വാക്കുകള്‍ക്കപ്പുറമാണെന്നും ഈ മഹത്തായ പരിപാടി സംഘടിപ്പിച്ച നവോദയ കുടുംബ വേദിയോട് കൃതഞ്ജതയുണ്ടെന്നും മത്സരാര്‍ത്ഥികള്‍ അറിയിച്ചു.

ആയിഷ അലി, ഷാനിഖാന്‍, ഫാത്തിമ ഹിദായ, ഫെമിദ, ആന്‍സി ബുഷൈര്‍ എന്നിവരായിരുന്നു ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയിരുന്ന മറ്റു മത്സരാര്‍ത്ഥികള്‍.