മദീനയില്‍ ഈത്തപ്പഴങ്ങള്‍ക്കായി അന്താരാഷ്ട്ര നഗരം വരുന്നു.

– അബു സകിയ്യ, ക്‌ളാരി –
മദീന: ഈത്തപ്പഴങ്ങള്‍ക്ക് മാത്രമായി വിശുദ്ധ മദീനയില്‍ അന്താരാഷ്ട്ര നഗരം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചതായി ജല കാര്‍ഷിക പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഈത്തപ്പഴ ഉല്പാദനവും ഇറക്കുമതിയും വര്‍ദ്ധിപ്പിക്കുക, ഈത്തപ്പഴങ്ങളുടെ കൃഷിയും ഉദ്പാദനവും ശാസ്ത്രീയമായി പരിവര്‍ത്തിപ്പിക്കുകയും നിലവിലുള്ളതിനേക്കാള്‍ അടിസ്ഥാന സൗകരൃങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക തുടങ്ങിയ അടിസ്ഥാനപരമായ ലക്ഷൃങ്ങളാണ് ഈ സിറ്റിയുടെ നിര്‍മ്മാണത്തിലുള്ളത്.
മാത്രവുമല്ല പ്രദേശത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കി നിര്‍മ്മാണ മേഖലകളില്‍ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രാദേശിക സാമ്പത്തികാടിത്തറ വളര്‍ത്തിക്കൊണ്ടുവരിക എന്നിവയും ലക്ഷൃമാക്കുന്നതായി മന്ത്രാലയം അറിയിച്ചു.
വിശുദ്ധ ഹറമില്‍ നിന്നും ഏഴു കിലോമീറ്ററും പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ നിന്നും 17 കിലോമീറ്റര്‍ ദൂരത്തുമുള്ള സ്ഥലത്തായിരിക്കും അന്താരാഷ്ട്ര സിറ്റി സ്ഥാപിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
സ്വകാരൃ മേഖലകള്‍ക്ക് നിരവധി നിക്ഷേപ സാധൃതയുള്ള പ്രദേശമാണ് മദീന. ഈ രംഗത്ത് നിക്ഷേപമിറക്കുവാന്‍ താല്പരൃമുള്ളവര്‍ ജൂലൈ 16 നു മുമ്പായി അപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.






