സൗദി അറേബൃയില്‍ മദൃം അനുവദിക്കുമെന്നത് വൃാജ പ്രചരണം

ജിദ്ദ: സൗദി അറേബൃയില്‍ മദൃം അനുവദിക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. മദൃം വില്‍ക്കുവാനും ഉപയോഗിക്കുവാനും സൗദിയില്‍ അനുമതിയില്ലെന്ന് അധികൃതര്‍ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്തതാണ് ഇത്തരം വാര്‍ത്തകള്‍ എന്നും അധികൃതര്‍ പറഞ്ഞു.
സൗദിയില്‍ നൈറ്റ് കളബ് ആരംഭിക്കുന്നു എന്നതരത്തിലായിരുന്നു തെറ്റായ വാര്‍ത്ത പ്രചരിപ്പിരുന്നത്. ഇതുസംബന്ധമായ വാര്‍ത്തക്ക് സോഷൃല്‍ മീഡിയയില്‍ വന്‍ പ്രചരണവും ലഭിച്ചിരുന്നു. മലയാളത്തിലടക്കമുള്ള ചില ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ വാര്‍ത്ത പ്രചരിച്ച സാഹചരൃത്തെ കുറിച്ച് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നിരവധി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ സൗദിയില്‍ നടന്നുകൊണ്ടിരിക്കയാണ്. ഇതില്‍നിന്നും അധികൃതര്‍ക്കെതിരെ വിമര്‍ശനത്തിന്റെ ശക്തി കൂട്ടാനാണ് വൃാജ പ്രചരണം നടത്തുന്നതെന്നാണ് അധികൃതര്‍ മനസ്സിലാക്കിയിട്ടുള്ളത്. സൗദിയില്‍ നടപ്പാക്കുന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക ചട്ടക്കൂടുകള്‍ക്ക് അനുസൃതമായി മാത്രമാണെന്നാണ് അധികൃതര്‍ പറഞ്ഞു.






