ജിദ്ദയില്‍ ആറാമത് വനിതാ ബൗളിംഗ് ടൂര്‍ണമെന്റ് സമാപിച്ചു.

മലേഷൃ, കുവൈത്ത്, എരിത്രീയ, താന്‍സാനിയ, ഫിലിപ്പൈന്‍സ്, സൗദി അറേബൃ എന്നീ ആറു രാജൃങ്ങളില്‍ നിന്നുള്ളവരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയത്.
ജിദ്ദ: ജിദ്ദ ബൗളിങ് സിറ്റിയില്‍ നടത്തപ്പെട്ട ആറാമത് വനിതാ സിംഗിള്‍ ബൗളിംഗില്‍ റീക്ക ഫിന്‍ടൂറ ചാമ്പൃന്‍ഷിപ്പിനര്‍ഹയായി. 149 പോയിന്റുമായാണ് വിജയകിരീടം നേടിയ റീക്കക്ക് ഗോള്‍ഡ് മെഡലും 4000 റിയാല്‍ കൃാഷ് പ്രൈസും ലഭിച്ചു.

മലേഷൃ, കുവൈത്ത്, എരിത്രീയ, താന്‍സാനിയ, ഫിലിപ്പൈന്‍സ്, സൗദി അറേബൃ എന്നീ ആറു രാജൃങ്ങളില്‍ നിന്നുള്ളവരാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയത്. അറബ് നൃുസ്, സൗദി സ്‌പോര്‍ട്‌സ് പേപ്പര്‍ എന്നിവരായിരുന്നു മുഖൃ സ്‌പോണ്‍സര്‍മാര്‍.
സൗദി ബൗളിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ റസാന്‍ ബക്കര്‍ വിജയികള്‍ക്ക് കിരീടമണിയിച്ചു. രണ്ടാം സ്ഥാനം നേടിയ മേക്ക എക്കാല്‍ നീര് നു വെള്ളി മെഡലും 2000 സൗദി റിയാലും ലഭിച്ചു. മൂന്നാം സ്ഥാനം ലഭിച്ച എലിസബത്ത് ബുലീകാര്‍പിയോക്ക് വെങ്കലവും 1000 റിയാല്‍ കൃാഷ് പ്രൈസും ലഭിച്ചു. വിവിധ രാജൃങ്ങളില്‍ നിന്നും വൃതൃസ്ത പ്രായക്കാരായ 56 കളിക്കാര്‍ പങ്കെടുത്തിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍ എന്നീ സിറ്റിയിലുള്ള വരും പങ്കെടുത്തിരുന്നു.

സൗദിയില്‍ ബൗളിങ്ങിന് ആരാധകര്‍ കൂടിവരികയാണെന്നും രാജൃത്തെ സ്വദേശികളും വിദേശികളുമായ ധാരാളം സ്ത്രീകള്‍ ഈ രംഗത്ത് മുന്നോട്ട് വരുന്നുണ്ടെന്നും സൗദി ബൗളിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ റസാന്‍ ബക്കര്‍ അഭിപ്രായപ്പെട്ടു.






