പെരിന്താറ്റിരി സ്വദേശികളുടെ കൂട്ടായ്മ എട്ടാം വാര്‍ഷികം ആഘോഷിച്ചു.

ജിദ്ദ: ജീവകാരുണൃ മേഖലക്ക് പ്രാമുഖൃം നല്‍കി നാടിന്റെ പുരോഗതി ലക്ഷൃമാക്കി പ്രവൃത്തിക്കുന്ന മലപ്പുറം ജില്ലയിലെ പെരിന്താറ്റിരി സ്വദേശികളുടെ ജിദ്ദയിലെ കൂട്ടായ്മയായ പി.പി.എസ് എട്ടാം വാര്‍ഷികം വിവിധ കലാ കായിക മത്സരങ്ങളോടെ ആഘോഷിച്ചു.
ജിദ്ദയിലുള്ള പെരിന്താറ്റിരിയിലെ പ്രവാസികള്‍ ഒത്തുകൂടിയ പരിപാടിയില്‍ അംഗങ്ങളുടെ കായിക മത്സരങ്ങളും ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാര്‍ അടക്കം അണിനിരന്ന ഇശല്‍ സന്ധൃയും വേറിട്ട അനുഭവം സമ്മാനിച്ചു.

സൈദലവി അധൃക്ഷത വഹിച്ചു. എന്‍. അബ്ദുല്‍ അസീസ് പോത്തുകുണ്ടില്‍ ഉല്‍ഘടനം ചെയ്തു. പി. ഉമ്മര്‍ ഖിറാഅത് നടത്തി. എന്‍. ഹാരിസ് സ്വാഗതം പറഞ്ഞു. കരീം കല്ലുവെട്ടികുഴി, എന്‍. അബ്ദുസമദ്, യാസിര്‍ കല്ലുവെട്ടിക്കുഴി, മുഹമ്മദ് കുട്ടി, പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു

സംഘടനയുടെ പുതിയ ഭാരവാഹികളായി സി.എച്ച് ശിഹാബ് (പ്രസിഡന്റ്), എന്‍ ജാബിര്‍, എന്‍ മുഹമ്മദ് കുട്ടി, പി ഇബ്രാഹീം (വൈസ് പ്രസി.), എന്‍ സൈദലവി (ജനറല്‍ സെക്രട്ടറി), ഖാദര്‍ നരിക്കുന്നന്‍, ഹാരിസ് നരിക്കുന്നന്‍, എന്‍ റഫീഖ്,(ജോ സെക്രട്ടറി) ടി.പി ഹക്കീം (ട്രഷറര്‍), ടി.പി സഫര്‍ എന്‍ അബ്ദുസ്സമദ്, എന്‍ ഷിഹാബ്, എന്‍ സലാം പോത്തുകുണ്ട്, എന്‍ റഷീദ്, ഗഫുര്‍ പുളിക്കല്‍, ഇസ്ഹാഖ്, എന്‍ ഹമീദ് പറമ്പാടന്‍, എന്‍.എം ശരീഫ്, സി.കെ മുജീബ്, അബു ചക്കാലക്കുന്നന്‍, ബാവ മൈലപ്പുറം (എക്‌സികൃൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
ശിഹാബ് കല്ലുവെട്ടിക്കുഴി, ഹാരിസ് നരിക്കുന്നന്‍, എന്‍ അനീസ്, എന്‍ റാഫി, നാസര്‍ പറമ്പാടന്‍ എന്നിവര്‍ കലാ കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.






