മൊയ്തു മന്നാനിക്കും, ഡോ മുഹമ്മദ് ഷാഫിക്കും യാത്രയയപ്പ് നല്‍കി

തായിഫ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോകുന്ന തായിഫ് ജാലിയത്ത് മലയാള വിഭാഗം മേധാവി മൊയ്തു മന്നാനിക്കും തായിഫ് ആരോഗൃ വകുപ്പില്‍ പൊതുജനാരോഗൃ വിദഗ്ധനായി സേവനം അനുഷ്ഠിച്ച ഡോ. മുഹമ്മദ് ഷാഫിക്കും തായിഫ് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹൃദൃയമായ യാത്രയയപ്പ് നല്‍കി.
പത്ത് വര്‍ഷമായി തായിഫ് ജാലിയാത്തില്‍ മലയാള വിഭാത്തില്‍ മതപ്രബോധനരംഗത്തുള്ള മൊയ്തു മന്നാനി മേഖലയിലെ മലയാളി സമൂഹത്തിന്റെ ഐകൃത്തിന് വേണ്ടീ മലയാളി സംഗമങ്ങള്‍ നടത്തി ശ്രദ്ധ നേടിട്ടുണ്ട്. പൊതുജന ആരോഗൃ നയരൂപികരത്തില്‍ ഡോക്ടറേറ്റ് നേടുന്നതിന് അമേരിക്കയിലേക്ക് പോകുന്നതിനാണ് മുഹമ്മദ് ഷാഫി സൗദിയില്‍ നിന്നും താല്‍ക്കാലികമായി വിടവാങ്ങുന്നത്.
പന്തളം ഷാജി ചടങ്ങില്‍ അധൃക്ഷത വഹിച്ചു. മലയാളി കൂട്ടായ്മയുടെ ഉപഹാരം സമീര്‍ മൗലവി ആലപ്പുഴ മന്നാനിക്ക് സമ്മാനിച്ചു. ഡോ. മുഹമ്മദ് ഷാഫിക്ക് മൊയ്തു മന്നാനി ഉപഹാരം നല്‍കി. വിവിധ സംഘടനകളെ പ്രതിനിധികരിച്ച് ഇക്ബാല്‍ പുലാമന്തോള്‍(നവോദയ), ഇസ്ഹാഖ് (തനിമ), ഷാഫിഖാന്‍(ബ്രദേഴ്‌സ്), ഷംസു ഉമ്മര്‍(സ്മാഷേസ്) എന്നിവര്‍ ഉപാഹരങ്ങള്‍ നല്‍കി.
ഗഫൂര്‍ പുല്ലാളൂര്‍(കെ.എം.സി.സി) പ്രിന്‍സ് മാതൃൂ(ഒ.ഐ.സി.സി), സലാം ബാഖവി(എസ്.ഐ.സി), ബഷീര്‍ ചുക്കാന്‍, സുലൈമാന്‍, ഹംസ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. മഹമൂദ് നട്ടൂര്‍ സ്വാഗതം പറഞ്ഞു. മൊയ്തു മന്നാനിയും ഡോ. മുഹമ്മദ് ഷാഫിയും യാത്രായപ്പിന് നന്ദി പറഞ്ഞു. അഷ്‌റഫ് നന്മണ്ട, അബ്ദുല്‍ അസീസ്, റസല്‍ നേതൃത്വം നല്‍കി.






