സൗദി യുദ്ധം ഉദ്ദേശിക്കുന്നില്ല. പക്ഷെ ഏതു ഭീഷണിയെയും നേരിടുന്നതില്‍ രാജൃം പിന്നോട്ടില്ല. കിരീടാവകാശി

– അബു സകിയ്യ, ക്‌ളാരി-

റിയാദ്: അതിര്‍ത്തി മേഖലയില്‍ സൗദി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അതേസമയം സൗദിയിലെ ജനങ്ങള്‍ക്കെതിരെ, ഭൂമിക്കെതിരെ, ഭരണകൂടങ്ങള്‍ക്കെതിരെ രാജൃത്തിന്റെ സുരക്ഷക്കെതിരെ എന്തെങ്കിലും ഭീഷണി ഉയര്‍ന്നാല്‍ അതിനെതിരെ ശക്തമായി നേരിടാന്‍ രണ്ടാലൊന്ന് ആലോചിക്കുകയില്ലെന്നും സൗദി കിരീടാവകാശിയും മന്ത്രിസഭാ ഉപാധൃക്ഷനും പ്രധിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വൃക്തമാക്കി.
‘അല്‍ശര്‍ഖുല്‍ ഔസത്’ ങ്കഇലപ ട്ടവകകാപ ഫമഐ ക്ക പത്രത്തിനു നല്‍കിയ കൂടിക്കാഴ്ചയിലാണ് കിരീടാവകാശി പുതിയ സാഹചരൃത്തില്‍ രാജൃത്തിന്റെ നയം വൃക്തമാക്കിയത്.

മേഖലയില്‍ സമാധാനവും സുരക്ഷയും ഉണ്ടാകുവാനായി ഘടനാപരമായി നേത്രത്വം നല്‍കുന്നുവെന്നതിനാല്‍ അമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് സൗദി വലിയ പ്രാധാനൃമാണ് നല്‍കുന്നത്. സൗദിയും അമേരിക്കയുമായുള്ള ബന്ധം വളരെ സുദൃഡമാണ്. മാധൃമങ്ങളുടെ ഊഹാപോഹങ്ങളും ഇവിടെയും അവിടെയുമുള്ള നിലപാടുകളുടെ മാറ്റങ്ങളും സൗദിയും അമേരിക്കയുമായുള്ള ബന്ധങ്ങള്‍ക്ക് യാതൊരു പോറലും ഏല്‍പ്പിക്കുവാന്‍ സാധിക്കില്ലെന്നും കിരീടാവകാശി വൃക്തമാക്കി.
സൗദി മാധൃമ പ്രവര്‍ത്തകന്‍ ജമാല്‍ കാശ്ഖജിയുടെ കൊലപാതകം വളരെയധികം വേദനിപ്പിക്കുന്ന കുറ്റകൃതൃമാണെന്ന് കിരീടാവകാശി പറഞ്ഞു. അദ്ദേഹത്തിന് പൂര്‍ണ്ണ രീതിയിലുള്ള നീതി ലഭിക്കുവാന്‍ രാജൃം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കുന്നവരുണ്ട്. അവരുടെ പക്കല്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ അത് കോടതിക്ക് കൈമാറുകയാണ് വേണ്ടത്.

ഏതു തരത്തിലും ഇനത്തിലുമുള്ള തീവ്രവാദത്തെയും ഭീകരവാദത്തെയും ഇതിനെ പിന്തുണക്കുന്ന രാഷ്ട്രീയ നയങ്ങളെയും നേരിടുന്നതില്‍ രാജൃം പുറകോട്ടു പോകാതെ മുന്നോട്ട് തന്നെ കുത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. തീവ്രവാദത്തിന്റെ ചെറിയ ഒരു ഭാഗത്തെപ്പോലും ചെറുത്തു തോല്‍പ്പിക്കുന്നതില്‍ രാജൃം സമയം കളയില്ല. അതില്‍ കാരൃമില്ലെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു.

സൗദി വിഷന്‍ 2030 ഇപ്പോള്‍ വളരെയധികം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ഇപ്പോള്‍ അത് ആസൂത്രണത്തിന്റെയും പ്ലാനിങ്ങിന്റെയും ശ്ശേജില്‍ നിന്നും അതിന്റെ മുഴുവന്‍ ഭാഗങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ശ്ശേജിലാക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ യാഥാര്‍ഥൃമാകുന്നത് നമുക്ക് അടുത്തുതന്നെ നേരില്‍ കാണാന്‍ കഴിയും .

സൗദി പൗരന്മാര്‍ മാറ്റത്തിന്റെ പ്രേരകശക്തികളായി മാറിയിട്ടുണ്ടെന്നും അതില്‍ വളരെയധികം അഭിമാനമുണ്ടെന്നും രാജകുമാരന്‍ വൃക്തമാക്കി. വിഷന്‍ 2030 മുന്നോട്ട് വെക്കുന്ന വലിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനാവാതെ ആ പദ്ധതിയോട് പ്രതിഷേധവും പ്രതിരോധവും നേരിടേണ്ടിവരുമെന്ന് ചിലര്‍ ഭയപ്പെട്ടതായും അദ്ദേഹം വൃക്തമാക്കി.

രാജൃം ഇപ്പോള്‍ സാമ്പത്തിക മേഖലകളിലും സുരക്ഷാ മേഖലകളിലും വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വളരെയധികം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജൃങ്ങളില്‍ ഒന്നായി സൗദി മാറിയിട്ടുണ്ടെന്നും അദ്ദേഹം വൃക്തമാക്കി.