സൗദിക്കുനേരെ വീണ്ടും ആളില്ലാ വിമാനമുപയോഗിച്ചുള്ള ആക്രമണം

റിയാദ്: സൗദിയിലെ വിമാനത്താവളങ്ങള്‍ ലക്ഷൃമിട്ട് വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. അബഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷൃമിട്ടാണ് ഹൂത്തികള്‍ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം നടത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു ആക്രമണം.
ആക്രമണത്തില്‍ ഒരു വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂം തകര്‍ത്തതായി ഹൂതികള്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ആളില്ലാ വിമാനമായ ഡ്രേണ്‍ ആക്രമണത്തെ സൗദി സഖൃസേന ആകാശത്ത് വെച്ച് തകര്‍ത്തുവെന്നാണ് സദി അറേബൃ അറിയിച്ചിട്ടുള്ളത്. ആര്‍ക്കും പരിക്കോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ജിസാന്‍ വിമാനത്താവളത്തിനു നേരെ ആക്രമണമുണ്ടായ കാരൃം സൗദി അറേബൃ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.






