അനുമതിയില്ലാതെ റോഡ് അടച്ചിട്ടാല്‍ പിഴ ഒടുക്കേണ്ടിവരും

ജിദ്ദ: അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിരത്തുകള്‍ അടച്ചിടുന്നതിന് മുമ്പ് അനുമതി തേടിയിരിക്കണമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങാതെ റോഡുകള്‍ അടക്കുന്നത് വന്‍ പിഴ ഒടുക്കേണ്ടിവരുമെന്നും ട്രാഫിക്ക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഇത് സംബന്ധമായ മുന്നറിയിപ്പ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് വിഭാഗം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലുടേയാണ് അറിയിച്ചിട്ടുള്ളത്.

റോഡ് റിപ്പയറിംഗ് അടക്കമുള്ള ജോലികള്‍ ചെയ്യുവാനായി റോഡുകള്‍ അടച്ചിടും മുമ്പ് ട്രാഫിക്ക് വിഭാഗത്തിന്റെ അനുമതി വാങ്ങിയില്ലെങ്കില്‍ അത് നിയമ ലംഘനത്തിന്റെ പരിധിയില്‍ പെടും. അനുമതിയില്ലാതെ റോഡുകള്‍ അടച്ചിടുന്നത് 5,000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ഒടുക്കേണ്ട നിയമ ലംഘനങ്ങളുടെ പട്ടികയില്‍ പെടുമെന്നും ട്രാഫിക്ക് വിഭാഗം പറഞ്ഞു.