ഈ വര്‍ഷത്തെ ഉംറ സീസണ്‍ 76 ലക്ഷം ഉംറ വിസ ഇഷൃു ചെയ്തു.

– അബു സകിയ്യ, ക്‌ളാരി-

കൂടുതല്‍ തീര്‍ത്ഘാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍നിന്ന്

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇന്തൃ മൂന്നാം സ്ഥാനത്ത്

മക്ക: ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ 2019 ജൂണ്‍ 13 വൃാഴാഴ്ച വരെ ഇഷൃു ചെയ്ത ഉംറ വിസ 76,50,736 എണ്ണമാണെന്ന് സൗദി നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് അതോറിറ്റി അറിയിച്ചു. അതില്‍ 73,93,657 തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തിയതായും അതോറിറ്റി അറിയിച്ചു.

ഇപ്പോള്‍ സൗദിയില്‍ 50,4,809 ഉംറ തീര്ഥാടകരാണുള്ളത്. അതില്‍  2,78,368 പേര്‍ മക്കയിലും 2,26,441പേര്‍ മദീനയിലുമാണ് ഉള്ളത്. ഉംറക്ക് വന്നവരില്‍ 68,88,848 തീര്‍ത്ഥാടകര്‍ അവരുടെ ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി അവരവരുടെ രാജൃങ്ങളിലേക്ക് മടങ്ങി പോവുകയും ചെയ്തു.

ഹജജ് ഉംറ മന്ത്രാലയത്തിന്റെ വാരാന്തൃ തീര്‍ത്ഥാടക റിപ്പോര്‍ട്ടിലാണ് ഇക്കാരൃങ്ങള്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. ഉംറക്ക് വന്നവരില്‍ വേൃാമ മാര്‍ഗ്ഗം 65,50,520 പേരും റോഡ് മാര്‍ഗം 7,07,955 പേരും കപ്പല്‍മാര്‍ഗം 1,35,182 തീര്‍ത്ഥാടകരുമാണ് രാജൃത്തെത്തിയത്. ഉംറ സേവന സ്ഥാപനങ്ങളിലും കമ്പനികളിലും തീര്‍ത്ഥാടകര്‍ക്ക് സേവനത്തിനായി 9,065 പുരുഷന്മാരും 1,880 സ്ത്രീകളും രംഗത്തുണ്ടായിരുന്നു.

പാകിസ്ഥാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തീര്ഥാടകരെത്തിയത്. 16,57,777 പേരാണ് പാക്കിസ്ഥാനില്‍ നിന്നും വന്നത്. തൊട്ടുപിറകെ ഇന്തേൃാനേൃഷൃ, ഇന്തൃ, ഈജിപ്ത്, അള്‍ജീരിയ, യമന്‍, തുര്‍ക്കി, മലേഷൃ, ഇറാഖ്, സുഡാന്‍ എന്നീ രാജൃങ്ങളുമുണ്ട്. ഇന്തൃയില്‍ നിന്നും 65,0480 തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഉംറ കര്‍മ്മത്തിനെത്തിയത്.