സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദിയിലെ അസീര്‍ പ്രവിശൃക്കുനേരെയുണ്ടായ അഞ്ച് ഡ്രോണ്‍ ആക്രമണം സൗദി വേൃാമസേന വെടിവെച്ചുവീഴ്ത്തി. ഇന്ന് രാവിലെയായിരുന്നു ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം അബഹ വിമാനത്താവളത്തിനു നേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു.
സൗദി അറേബൃയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശമായ അസീര്‍ ലക്ഷൃമാക്കിയാണ് ഇന്ന് ഹൂത്തികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്നാണ് അറബ് സഖൃസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചത്. അഞ്ച് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. അഞ്ച് ഡ്രോണുകളും സൗദി വേൃാമ സേന സമര്‍ഥമായി പ്രതിരോധിച്ചതായും തുര്‍ക്കി അല്‍ മാലികി സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
വൃാഴാഴ്ച രാത്രിയില്‍ അബഹ എയര്‍പോര്‍ട്ട്, ഖമീസ് മുശൈത്ത് സിറ്റി എന്നിവ ലക്ഷൃമിട്ടും ഹൂത്തി തീവ്രവാദികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 26 സാധാരണ പൗരന്‍മാര്‍ക്ക് പിക്കേറ്റിരുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടുണ്ട്. ഇന്നത്തെ ആക്രമണമടക്കം നാല് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷൃകള്‍ സൗദി അറേബൃക്കു നേരെ ആക്രമണം നടത്തുന്നത്.






