ഇശല്‍ തേന്‍കണം പെയ്തിറങ്ങിയ രാവില്‍ ആറാം വാര്‍ഷിക പ്രഭയോടെ ഇശല്‍ മക്ക പെരുന്നാള്‍ ആഘോഷം കൊണ്ടാടി

ജിദ്ദ: മക്കയിലുള്ള മലയാളികളായ പ്രവാസികളുടെ കൂട്ടായ്മയായ ഇശല്‍ മക്കയുടെ നേതൃത്വത്തില്‍ ഈദ് സംഗമവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. പരിപാടിയില്‍ മക്ക, ജിദ്ദ പട്ടണങ്ങളിലെ നിരവധി പ്രവാസികള്‍ പങ്ക്‌കൊണ്ടു.
കാരുണ്ണൃ പ്രവര്‍ത്തകന്‍ ആബിദ് വഴിക്കടവിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത പരിപാടിയോടുകൂടിയാണ് ഈദ് ആഘോഷം നടന്നത്. പരിപാടിയില്‍ വെച്ച് ആസ്വാദകര്‍ നല്‍കിയ സംഭാവന ആബിദ് വഴിക്കടവിന്റെ കാരുണ്ണൃ നിധിയിലേക്ക് വേദിയില്‍ വെച്ച് കൈമാറി.

ചടങ്ങില്‍ മക്കയിലെ സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂരിന് പ്രവാസി ക്ഷേമ പുരസ്‌കാരം നല്‍കി ആദരിച്ചു. ഇശല്‍ മക്കയുടെ ആറാം വാര്‍ഷികോപഹാരം മറ്റൊരു മികച്ച സാമുഹൃ സേവകന്‍ മജീദ് പലസ്തീന് സമ്മാനിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന സംഗീത നിശയില്‍ ആബിദ് വഴിക്കടവിനൊപ്പം ഡോ. മിര്‍സാന, അസ്‌വ അസ്‌ലം, കാസിം കുറ്റൃാടി, ഫൈസല്‍ കാലിക്കറ്റ്, ഫാസില്‍ കൊടുവള്ളി, അജ്മല്‍, നസ്രു, റഷീദ് കൊണ്ടോട്ടി, ഷബീര്‍ കൊട്ടപ്പുറം എന്നിവര്‍ വിവിധ ഗാനങ്ങള്‍ അവതരിപ്പിച്ചു. അബ്ദുള്ള കുട്ടി സംസം-ന്റെ സംവിധാനത്തിലുള്ള മാപ്പിള പാട്ട് ദൃശൃാവിഷ്‌കാരം മമ്മൂട്ടി ജര്‍വല്‍ അവതരിപ്പിച്ചത് ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു.
ഷൗക്കത്ത് സംസം, കെ.എം.ബി ബഷീര്‍, ലത്തീഫ് ഹവാലി, ഹംസ സലാം, റസീബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സലീം കൊണ്ടോട്ടി അവതാരകനായിരുന്നു. ജിദ്ദയിലേയും മക്കയിലെയും കലാസ്വാദകര്‍ പങ്കെടുത്ത പരിപാടി ഹറം അതിര്‍ത്തി പ്രദേശത്തിനു പുറത്തുവെച്ചായിരുന്നു നടന്നത്. നജീബ് മടവൂര്‍ കലാകാരന്‍മാര്‍ക്കും ആസ്വാദകര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.





