ഹാജിമാരുടെ ലഗേജുകള്‍ എയര്‍പോര്‍ട്ടില്‍ നിന്നും താമസസ്ഥലത്തേക്ക് എത്തിക്കുന്ന പദ്ധതി തുടങ്ങുന്നു.

ലഗേജുകള്‍ക്കായി ഹജജ് ടെര്‍മിനലില്‍ കാത്തിരിക്കേണ്ടതില്ല
പ്രഥമ ഘട്ടങ്ങളില്‍ ഇന്തൃന്‍ ഹാജിമാര്‍ക്കും പദ്ധതിയുടെ നേട്ടം ലഭൃമാവും.
ജിദ്ദ: ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന വിദേശ ഹാജിമാരുടെ ലഗേജുകള്‍ എയര്‍പോര്‍ട്ടില്‍ നിന്നും അവരുടെ താമസ സ്ഥലത്തേക്ക് എത്തിക്കുന്നതിനുള്ള കരാറില്‍ ഹജജ് മന്ത്രാലയവും കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റും ഉപ്പുവെച്ചു.
ജിദ്ദ ഹജജ് ടെര്‍മിനലില്‍ ഇറങ്ങുന്ന ഹാജിമാരുടെ ലഗേജുകള്‍ കസ്റ്റംസ് നടപടിക്രമങ്ങള്‍ കഴിഞ്ഞു ഹാജിമാരുടെ കൂടെ തന്നെ ബസുകളില്‍ കൊണ്ടുപോകുന്ന പതിവാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് ഹാജിമാര്‍ക്ക് മണിക്കൂറുകളോളം ഹജജ് ടെര്‍മിനലില്‍ ഇരിക്കേണ്ട സാഹചരൃം ഉണ്ടാക്കുന്നു. പ്രായാധികൃമുള്ളവരും രോഗികളുമായ ഹാജിമാര്‍ക്ക് ഇത് വളരെ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് കസ്റ്റംസ് നടപടി ക്രമങ്ങള്‍ ചെയ്ത് കഴിഞ്ഞ ഹാജിമാരുടെ ലഗേജുകള്‍ അവരുടെ താമസ സ്ഥത്തേക്ക് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്.
ഇതോടെ ഹാജിമാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ബസുകളില്‍ കയറി മക്കയിലെ താമസസ്ഥലത്തേക്ക് പുറപ്പെടാവുന്നതാണ്.
പ്രഥമ ഘട്ടത്തില്‍ ഇന്തൃ, തുര്‍ക്കി, മൊറോക്കോ, അള്‍ജീരിയാ, ടുണീഷൃ, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജൃങ്ങളിലെ ഹാജിമാര്‍ക്കാണ് ഈ പദ്ധതിയുടെ സേവനം ലഭിക്കുക.






