ജെനി മാതൃുവിന്റെ മൃതദേഹം ജൂണ്‍ 14 വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

ജിദ്ദ: ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പത്തനംതിട്ട ജില്ലയിലെ അടൂര്‍ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയല്‍ഡേയ്‌ലിലെ ജെനി മാതൃുവിന്റെ (45) മൃതദേഹം ജൂണ്‍ 14 വെള്ളിയാഴ്ച പുലര്‍ച്ചെ സൗദിയ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകും.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെയ് 24ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ജെനി മാതൃു, തലച്ചോറിലെ അമിത രക്തസ്രാവം കാരണം മരണപ്പെടുകയായിരുന്നു. നാല്‍പത്തിനാലാം പിറന്നാള്‍ ദിനമായ മെയ് 30നായിരുന്നു മരണം. നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ സൗദിയ വിമാനത്തിലാണ് നാട്ടില്‍ കൊണ്ടുപോവുക. ശനിയാഴ്ച മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൃതദേഹം അടക്കും.

നവോദയ പ്രവര്‍ത്തകനും ഇടത് സൈബര്‍ രംഗത്തെ സജീവ സാന്നിധൃവുമായിരുന്നു ജെനി മാതൃു. കഴിഞ്ഞ 23 വര്‍ഷമായി സൗദിയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്ന ജെനി മാതൃു, എട്ടു വര്‍ഷത്തോളമായി ജിദ്ദയില്‍ സ്വകാരൃസ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഭാരൃ ജിദ്ദ നൃൂ അല്‍വുറൂദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധൃാപിക ലിയ ജെനി. അതേ സ്‌കൂളിലെ വിദൃാര്‍ത്ഥികളായ ജോയല്‍ മാതൃു ജെനി, ജോആന്‍ റേച്ചല്‍ ജെനി എന്നിവര്‍ മക്കളാണ്. അരുവിള ചാരുവിളയില്‍ പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരന്‍ മോനച്ചന്‍, സഹോദരിമാര്‍ റോസമ്മ, ലീലാമ്മ.

ജെനി മാതൃുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നവോദയ ജീവ കാരുണ്ണൃ വിഭാഗം പ്രവര്‍ത്തകരായ ജലീല്‍ ഉച്ചാരക്കടവ്, ബഷീര്‍ മമ്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്ണൃ പ്രവര്‍ത്തകനായ നൗഷാദ് മമ്പാട് എന്നിവരുടെ പ്രവര്‍ത്തനം സഹായകമായി.

നവോദയ ജിദ്ദ ഖാലിദ് ബിന്‍ ഏരിയ, ഹംറ യൂണിറ്റ് അംഗമായിരുന്ന ജെനി മാതൃുവിന്റെ അകാല വിയോഗത്തില്‍ നവോദയ കേന്ദ്ര കമ്മറ്റി അനുശോചനം അറിയിച്ചു.