സൗദിയില്‍ ജയില്‍ കുറ്റവാളികള്‍ക്ക് 72 മണിക്കൂര്‍ കുടുംബത്തോടൊപ്പം കഴിയാം

– അബു സകില്ല ക്‌ളാരി –
ജിദ്ദ: സൗദി ജയിലുകളില്‍ തവില്‍ കഴിയുന്ന പ്രതികള്‍ക്ക് മാസത്തില്‍ 24 മണിക്കൂര്‍ സമയം അവരുടെ കുടുംബത്തോടൊപ്പം കഴിയാനുള്ള പുതിയ നിയമം വരുന്നതായി ജയില്‍ ജനറല്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അസ്മരി വെളിപ്പെടുത്തി.
ജയിലുകളില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് അവരുടെ മാസാന്ത ഒഴിവുകള്‍ മൂന്ന് മാസം ഒന്നിച്ചു എടുക്കാവുന്നതാണ്. മൂന്ന് മാസം കൂടുമ്പോള്‍ 72 മണിക്കൂര്‍ സമയം കുടുംബത്തോടൊപ്പം കഴിയുവാന്‍ സാധിക്കുമെന്ന് ജയില്‍ ജനറല്‍ ഡയറക്ടര്‍ അറിയിച്ചു.

കുറ്റകൃതൃങ്ങളുടെ ഗൗരവമനുസരിച്ചായിരിക്കും ആനുകൂലൃം നല്‍കുക. ഗുരുതര കുറ്റകൃതൃങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ജയിലുകളില്‍ നിന്നും വീടുകളിലേക്ക് പോകുവാനുള്ള അവസരമുണ്ടാവില്ല. പകരം ഹോട്ടലുകളോട് സമാനമായ ജയിലിന്റെ ഭാഗമായി ഒരുക്കിയ കുടുംബ വീടുകളില്‍ കഴിയാനാകും. ഈ വീടുകള്‍ പൂര്‍ണ്ണമായും വനിതാ മാനേജുമെന്റുകള്‍ക്ക് കീഴിലായിരിക്കും.






