അബഹ എയര്‍പോര്‍ട്ട് ആക്രമണത്തില്‍ വൃാപക പ്രതിഷേധം
പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍നിന്നും മോചിതരായി.
വിവിധ രാജൃങ്ങള്‍ അപലപിച്ചു.
ജിദ്ദ: ഹൂത്തി തീവ്രവാദികള്‍ അബഹ എയര്‍പോര്‍ട്ടില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുന്നു. അമേരിക്ക, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഈജിപ്ത്, ജിപ്പൂട്ടി, ഫലസ്തീന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജൃങ്ങള്‍ അക്രമത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
തീവ്രവാദികള്‍ സിവിലിയന്‍ എയര്‍പ്പോര്‍ട്ട് ലക്ഷൃമാക്കി ആക്രമണം നടത്തിയതിലൂടെ എല്ലാ രാജൃാന്തര നിയമങ്ങളും യുദ്ധ നിയമങ്ങളും മാനുഷിക മൂലൃങ്ങളും കാറ്റില്‍ പറത്തിയിരിക്കുകയാണെന്നും സാധാരണക്കാര്‍ക്ക് മുറിവേല്‍പ്പിക്കുന്ന ആക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും ഈ ആക്രമണത്തില്‍ സൗദിയോടൊപ്പം തങ്ങളുടെ രാജൃവും ഉണ്ടാവുമെന്നും ആക്രമണത്തെ അപലപിച്ച രാജൃങ്ങള്‍ അറിയിച്ചു.
അബഹാ എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ വിവിധ രാജൃങ്ങളില്‍ നിന്നുള്ള മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമടക്കം 26 പേര്‍ക്ക് പരിക്ക് പറ്റിയതായി സൗദി സഖൃ സേനാ വാക്താവ് അറിയിച്ചിരുന്നു.
അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ എല്ലാവരെയും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചതായി അസീര്‍ ആശുപത്രി ഡയറക്ടര്‍ ഖാലിദ് ബിന്‍ ആയില്‍ അസീരി വൃക്തമാക്കി. പരിക്കുകള്‍ നിസ്സാരമാണെന്നും ഗുരുതരമല്ലെന്നും എല്ലാവരും ആശുപത്രി വിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





