അബഹ എയര്‍പോര്‍ട്ടില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം.

കുട്ടികളും സ്ത്രീകളുമടക്കം 26 പേര്‍ക്ക് പരിക്ക്

-അബു സകിയ്യ, ക്‌ളാരി-

അബഹ: ഇന്ന് പുലര്‍ച്ചെ 2.21 നു സൗദിയുടെ തെക്ക് ഭാഗമായ അബഹ എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലില്‍ യമന്‍ തീവ്രവാദികളായ ഹൂതികളുടെ മിസൈല്‍ വീണ് യാത്രക്കാരായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 26 പേര്‍ക്ക് പരിക്ക് പറ്റിയതായി സഖൃ സേന വക്താവ് കേണല്‍ ജനറല്‍ തുര്‍ക്കി മാലിക്കി വൃക്തമാക്കി.

വിവിധ രാജൃക്കാരായ മൂന്ന് സ്ത്രീകള്‍ക്കും രണ്ടു കുട്ടികള്‍ക്കുമുള്‍പ്പെടെ 26 പേര്‍ക്കാണ് പരിക്ക് പറ്റിയത്. സൗദി, ഇന്തൃ, യമന്‍ എന്നീ രാജൃങ്ങളില്‍ നിന്നുള്ളവരായിരുന്നു സ്ത്രീകള്‍, കുട്ടികള്‍ രണ്ടും സൗദികളാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. മിസൈല്‍ പതിച്ചത് കാരണം എയര്‍പോര്‍ട്ടിന് ചില കേടുപാടുകള്‍ സംഭവിച്ചതായും സഖൃസേന വാക്താവ് വെളിപ്പെടുത്തി.

ഹൂത്തികള്‍ വിട്ട മിസൈല്‍ ഏത് താരത്തിലുള്ളതാണെന്ന് സുരക്ഷാ വിഭാഗം പരിശോധിച്ചുവരികയാണ്. അതേസമയം അബഹ ലക്ഷൃമാക്കി വിട്ടത് ക്രൂസ് മിസൈലാണെന്നും തങ്ങള്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൂത്തി ഭീകരവാദികള്‍ അവരുടെ സമൂഹ മാധൃമങ്ങളിലൂടെ അറിയിച്ചതായും അദ്ദേഹം വൃക്തമാക്കി.

സിവിലിയന്മാരെ ലക്ഷൃമാക്കി അക്രമം അഴിച്ചുവിടുന്ന ഹൂതികളുടെ ഈ നടപടി കടുത്ത യുദ്ധ കുറ്റമായി ഗണിക്കപ്പെടും. കൂടാതെ ഹൂത്തികള്‍ക്ക് പുതിയ തരം ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നുവെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവര്‍ത്തനത്തിന് ഇറാന്‍ നേത്രത്വം വഹിക്കുന്നുവെന്നതിനും ശക്തമായ തെളിവാണ് ഈ അക്രമമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്ന ഭീകരത അംഗീകരിക്കാന്‍ കഴിയില്ല. അവരുടെ സുരക്ഷ വളരെ പ്രധാനമാണ്. ഹൂതികളുടെ ഈ കിരാതമായ നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉടന്‍ ഉണ്ടാവുമെന്ന് സഖൃ സേന വാക്താവ് തറപ്പിച്ചു പറഞ്ഞു.