‘ഇരട്ട ട്രെയിന്‍” സര്‍വ്വീസ് ആരംഭിക്കുന്നു.

-അബു സകിയ്യ ക്ലാരി-

ജിദ്ദ: മക്ക, മദീന പുണൃ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ഹറമൈന്‍ അതിവേഗ ട്രെയിന്‍ ‘ഇരട്ട ട്രെയിന്‍” സേവന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഒരേ സമയം രണ്ട് ട്രെയിനുകള്‍ ഒന്നിച്ച് പോവുകയും മടങ്ങുകയും ചെയ്യുന്ന പദ്ധതിയാണിത്. യാത്രക്കാരുടെ ഗണൃമായ വര്‍ദ്ധനവ് കണക്കിലെടുത്തു സൗകരൃം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ‘ഇരട്ട ട്രെയിന്‍” സേവനം തുടങ്ങുന്നത്. നാളെ (ബുധനാഴ്ച) മുതല്‍ക്കാണ് ഈ സേവനം തുടങ്ങുക.

ജൂണ്‍ മാസത്തെ ട്രെയിന്‍ ഷെഡൃുള്‍ ബുധന്‍, വൃാഴം, വെള്ളി, ശനി, ഞായര്‍ എന്നീ അഞ്ചു ദിവസങ്ങളിലാക്കിയിട്ടുണ്ട്. രാവിലെ 8 മണി, ഉച്ചക്ക് 12 മണി, വൈകുന്നേരം 3.15, വൈകുന്നേരം 6.15, രാത്രി 8 മണി എന്നീ സമയങ്ങളിലായാണ് സേവനം നടത്തുക.

ഈയിടെ ഹറമൈന്‍ ട്രെയിന്‍ അതിന്റെ ആയിരം ട്രിപ്പ് പൂര്‍ത്തിയാക്കിയത് ആഘോഷിച്ചിരുന്നു. ഈ ആയിരം ട്രിപ്പുകളില്‍ വിശുദ്ധ നഗരങ്ങളായ മക്ക, മദീനകള്‍ക്കിടയില്‍ നാലു ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.