പ്രായാധികൃം കാരണം വധശിക്ഷ ഒഴിവായി

– അബു സകിയ്യ ക്ലാരി-

ജിദ്ദ: നിരോധിത മയക്കുവരുന്നു കടത്തുമായി ബന്ധപ്പെട്ടാണ് സൗദിയില്‍ 60 വയസ്സുകാരന്‍ അറസ്റ്റിലാകുന്നത്. മയക്കുമരുന്ന് കടത്ത് കേസില്‍ പ്രതിക്കെതിരെ കീഴ്‌കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതി വധ ശിക്ഷ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട പ്രതിയെ വധശിക്ഷക്ക് വിധേയമാക്കേണ്ടതില്ലെന്നാണ് ജിദ്ദയിലെ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. പ്രതിയുടെ പ്രായാധികൃം കാരണമാണ് വധശിക്ഷയില്‍ നിന്നും കോടതി ഒഴിവാക്കിയത്. പ്രതിക്ക് 60 വയസ്സിനു മുകളില്‍ പ്രായമുണ്ട്. വധശിക്ഷക്കു പകരം ഏഴുവര്‍ഷം തടവും ഒരു ലക്ഷം പിഴയും തടവ് ശിക്ഷക്ക് സമാനമായ കാലംവരെ യാത്രാവിലക്കുമാണ് ജിദ്ദയിലെ ക്രിമിനല്‍ കോടതി വിധിച്ചിട്ടുള്ളത്.

നേരത്തെ കീഴ്‌കോടതിയും അപ്പീല്‍ കോടതിയും കുറ്റം തെളിഞ്ഞതായി അംഗീകരിക്കുകയും മുന്‍കാലങ്ങളില്‍ പ്രതി സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജനറല്‍ പ്രോസികൃൂട്ടര്‍ ആവശൃപ്പെടുകയും ചെയ്തിരുന്നു. എങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്തും കടത്തിയ മയക്കുമരുന്നിന്റെ അളവ് കുറവായതിനാലും വധശിക്ഷയില്‍നിന്നും കോടതി ഒഴിവാക്കുകയായിരുന്നു.