സൗദിക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണം തകര്‍ത്തു.

ജിദ്ദ: യമന്‍ ഹൂത്തി വിമതര്‍ സൗദിയിലെ ഖമീസ് മുഷൈത്തിനുനേരെ കഴിഞ്ഞ ദിവസം രണ്ട് തവണ ഡ്രോണ്‍ ആക്രമണം നടത്തിയതായി സൗദി അറേബൃയുടെ നേതൃത്വത്തിലുള്ള സഖൃസേന വക്താവാണ് അറിയിച്ചു. രണ്ട് ആക്രമണങ്ങളേയും സൗദി സേന സമര്‍ഥമായി പ്രതിരോധിച്ചു.
സൗദിയിലെ തെക്കന്‍ മേഖലയായ ഖമീസ് മുഷൈത്ത് ലക്ഷൃമാക്കിയായിരുന്നു ആക്രമണം. വടക്ക് പടിഞ്ഞാറന്‍ യമനില്‍ നിന്നാണ് ഹൂത്തികള്‍ ആക്രമണം അഴിച്ചുവിടുന്നത് എന്ന് സഖൃ സേന പറഞ്ഞു. സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്കുനരെയുള്ള ഹൂത്തി വിമതരുടെ തിരന്തര ആക്രമണങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ ആക്രമണമമെന്ന് സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്ഥാവനയില്‍ സഖൃസേനാവക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
അതേസമയം ഖമീസ് മുഷൈത്തിനടുത്തുള്ള എയര്‍ബേസിനുനേരെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ആക്രമണം നടത്തിയതായി തിങ്കളാഴ്ച ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സഖൃ സേനയുടെ നേതൃത്വത്തില്‍ യമനില്‍ ഹൂത്തി വിമതര്‍ക്കുനേരെ നടപടികള്‍ തുടങ്ങിയതായും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.






