ജിദ്ദാ സീസണ്‍ ഫെസ്റ്റിവെല്‍ സന്ദര്‍ശകര്‍ക്ക് വിസ ഉടന്‍

-അബു സകിയ്യ ക്ലാരി-
ജിദ്ദ: ജൂണ്‍ എട്ട് ശനിയാഴ്ച മുതല്‍ തുടങ്ങിയ ജിദ്ദ സീസണ്‍ ഫെസ്റ്റിവെല്‍ സന്ദര്‍ശിക്കുന്നതിന് രാജൃത്തിന്റെ പുറത്തുനിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്ക് കേവലം മൂന്നു മിനിറ്റിനുള്ളില്‍ ഇലക്‌ട്രോണിക് വിസ ഇഷൃു ചെയ്യുന്ന സംവിധാനം സജജമാക്കിയതായി ജിദ്ദാ സീസണ്‍ ഫെസ്റ്റിവെല്‍ മാനേജ്‌മെന്റ് അറിയിച്ചു.

ലോകത്തെ മികച്ച ടൂറിസ്റ്റ് രാജൃം പോലെ വളര്‍ന്നുവരുന്ന സൗദിയെ കൂടുതല്‍ മുന്നോട്ട് നയിക്കുന്നതിന്റെ ഭാഗമാണ് ഉടന്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും അവര്‍ വൃക്തമാക്കി. 30 ദിവസത്തെ കാലാവധിയുള്ള വിസ ഇഷൃു ചെയ്യുന്നതിനായി പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ ഒട്ടിക്കുകയോ എംബസിയുമായോ കോണ്‍സിലേറ്റുമായോ ബന്ധപ്പെടേണ്ട ആവശൃമോ ഇല്ലെന്നും മിനുട്ടുകള്‍ക്കുള്ളിലായി വിസ ഇഷൃു ചെയ്യാമെന്നും അവര്‍ അറിയിച്ചു. രാജൃത്തെ വിവിധ പ്രവിശൃകളില്‍ നടക്കുന്ന വിനോദ ഉത്സവങ്ങളില്‍ പങ്കെടുക്കുവാനും സാധിക്കും.
ലളിതമായ രീതിയില്‍ ഇത്തരം ടൂറിസ്റ്റ് വിസകള്‍ ഇഷൃു ചെയ്യുന്നത് ചെങ്കടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക് ടൂറിസ്റ്റുകളെയും സന്ദര്‍ശകരേയും ആകര്‍ഷിക്കുക, ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ എല്ലാ നിലക്കും വിജയിപ്പിക്കുക തുടങ്ങിയ ലക്ഷൃങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ജിദ്ദ സീസണ്‍ ജനറല്‍ ഡയറക്ടര്‍ ഇഞ്ചിനീയര്‍ റാഇദ് അബൂ സന്നാദ് വൃക്തമാക്കി. ഇന്ന് രാജൃം വരുമാനത്തിന്റെ നല്ലൊരു പങ്ക് ടൂറിസ്‌സത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ സീസണ്‍ ഫെസ്റ്റിവെല്ലിലെ ഏതെങ്കിലും ഒരു ഐറ്റത്തിന്റെ ടിക്കറ്റു വാങ്ങുന്നതോടൊപ്പം ടൂറിസ്റ്റു വിസയും അതുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും രാജൃത്തിന്റെ പുറത്തു നിന്നും ജിദ്ദ ഫെസ്റ്റിവെലിലേക്കുള്ള എന്‍ട്രി പാസ് കൈവശപ്പെടുത്തന്നതോടൊപ്പം ഇലക്രേ്ടാണിക് വിസയും ലഭൃമാകുമെന്നും അദ്ദേഹം വൃക്തമാക്കി. https://www.sharek.sa/ എന്ന വെബ്‌പോര്‍ട്ടറിലൂടെ ലളിതമായ രീതിയില്‍ മൂന്ന് മിനിറ്റുനുള്ളില്‍ വിസ ലഭൃമാക്കാമെന്ന് അദ്ദേഹം വൃക്തമാക്കി.
ജൂണ്‍ 8 ശനിയാഴ്ചയാണ് ജിദ്ദ സീസണ്‍ ഫെസ്റ്റിവെല്‍ തുടങ്ങിയത.് ജൂലൈ 18 വൃാഴം വരെയാണ് ഈ ഇത്സവം ഉണ്ടാവുക. സ്ത്രീ പുരുഷ ഭേതമനേൃ എല്ലാ പ്രായക്കാര്‍ക്കും ആസ്വാദനം നല്‍കുന്ന വിവിധ വിനോദ പരിപാടികള്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി നടക്കുന്നുണ്ട്. ജിദ്ദയുടെ സൗന്ദരൃവും പാരമ്പരൃവും സമുദ്രവും കലകളും സംസ്‌കാരങ്ങളും വെളിച്ചം വീശുന്ന ജിദ്ദ സീസണ്‍ ഫെസ്റ്റിവെല്‍ ജിദ്ദയുടെ സ്ഥാനം വാനോളം ഉയര്‍ത്താന്‍പോന്നവയാണ്.






