കൃതൃ സമയത്ത് ഇക്കാമ പുതുക്കാന്‍ മുന്നയിയിപ്പ്

ജിദ്ദ: വിദേശികളുടെ തിരിച്ചറിയല്‍ രേഖയായ ഇക്കാമ കൃതൃ സമയത്ത് പുതുക്കാത്തവര്‍ പിഴ ശിക്ഷക്കും നാടുകടത്തലിനും വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്പാര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി.
വിദേശികള്‍ അവരുടെ തിരിച്ചറിയല്‍ രേഖ കാലാവധി അവസാനിക്കും മുമ്പ്തന്നെ പുതുക്കിയിരിക്കണം. അല്ലാത്ത പക്ഷം പിടികൂടപ്പെട്ടാല്‍ ആദൃ തവണ അഞ്ഞൂറ് സൗദി റിയാല്‍ പിഴ ഒടുക്കേണ്ടിവരും. ഇക്കാമ പുതുക്കാതെ രണ്ടാം തവണയും പിടിക്കപ്പെട്ടാല്‍ പിഴ സംഖൃ ആയിരം റിയാലായി വര്‍ദ്ദിക്കും. മൂന്നാം തവണയും പിടികൂടിയാല്‍ സൗദിയില്‍നിന്നും നാടുകടത്തുമെന്നും പാസ്‌പോട്ട് വിഭാഗം ഡയറക്ടര്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കി.
വിദേശികള്‍ക്ക് അവരുടെ ഇക്കാമ കാലാവധിയും പുതുക്കേണ്ട തിയ്യതിയും ഉറപ്പുവരുത്താന്‍ സൗകരൃമുണ്ട്. സൗദി ആഭൃന്തര മന്ത്രാലയത്തിനു കിഴിലുള്ള ഇലക്‌ട്രോണിക്ക് പ്‌ളാറ്റ്‌ഫോമായ അബ്ഷീര്‍, മുഖീം എന്നീ പോര്‍ട്ടലുകള്‍ വഴി ഇക്കാമയുടെ കാലാവധി അറിയുവാനും പുതുക്കേണ്ട സമയം അറിയുവാനും സാധിക്കും. കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഇക്കാമ പുതുക്കി പിഴയും മറ്റ് ശിക്ഷാ നടപടികളും ഒഴിവാക്കണമെന്നും സൗദി പാസ്പാര്‍ട്ട് വിഭാഗം അറിയിച്ചു. കാലാവധി അവസാനിക്കും മുമ്പ് ഇക്കാമ പുതുക്കാത്തവര്‍ പിഴയും നാടുകടത്തല്‍ ശിക്ഷക്കും വിധേയരാകേണ്ടിവരുമെന്ന് നേരത്തേയും സൗദി പാസ്പാര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.






