ഉംറ തീര്‍ത്ഥാടകരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുവാനുള്ള പുതിയ ഉപകരണം സൗദി പാസ്‌പോര്‍ട്ട് വിഭാഗം അതോറിറ്റി പുറത്തിറക്കി.

ജിദ്ദ: നൂതന ഉപകരണം സൗദി പാസ്‌പോര്‍ട്ട് വിഭാഗമാണ് പുറത്തിറക്കിയിട്ടുള്ളത്. ഉംറ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ എളുപത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഉപകരണം. അതൃാധുനിക ബയോമെട്രിക് ഉപകരണത്തിന് ബനാന്‍ എന്നാണ് പേര്.
കഴിഞ്ഞ വെള്ളിയാഴ്ച ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്, ഉംറ ടെര്‍മിനലില്‍ മരണപ്പെട്ട 80 കാരനായ തീര്‍ഥാടകന്റെ മൃതദേഹം എളുപ്പത്തില്‍ തിരിച്ചറിയാന്‍ ബനാന്‍ ഉപകരണം വഴി സാധിച്ചു. രാവിലെ എട്ട് മണിക്ക് മരിച്ച തീര്‍ത്ഥാടകന്റെ മൃതദേഹം വെറും 10 സെക്കന്റുകൊണ്ടാണ് തിരിച്ചറിയാനായത്. തീര്‍ത്ഥാടകന്റേത് സ്വാഭാവിക മരണമായിരുന്നു. മരിച്ച വൃക്തിയെ തിരിച്ചറിയുവാനുള്ള യാതൊരു തെളിവും ഉണ്ടായിരുന്നില്ല. ബനാന്‍ ഉപകരണത്തിന്റെ സഹായത്തോടെ മരിച്ച 80 കാരന്റെ മുഴുവന്‍ വിവരങ്ങളും ലഭൃമായി.
ഉംറ തീര്‍ത്ഥാടനത്തിന് എത്തി മരിപെട്ടുപോകുന്ന, രേഖകളില്ലാത്തവരുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ ബനാര്‍ ഉപകരണം ഏറെ സഹായകമാകുമെന്ന് അധികൃതര്‍ പറിയിച്ചു.





