ഉച്ച സമയത്ത് ജോലി ചെയ്യിക്കുന്നതിനുള്ള നിരോധനം അടുത്ത ആഴ്ച മുതല്‍ തുടങ്ങും.

ഉച്ചവിശ്രമ നിയമം ജൂണ്‍ 15 ശനിയാഴ്ച മുതല്‍ സെപ്തംബര്‍ 15 ഞായറാഴ്ച വരെ മൂന്ന് മാസക്കാലം.
മൂന്നു മാസക്കാലം ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെ തൊഴിലാളികളെ ജോലി എടുപ്പിക്കരുത്
തൊഴിലാളികളുടെ ആരോഗൃവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കും.

-ജാഫറലി പാലക്കോട്-

ജിദ്ദ: സൗദി അറേബൃ കടുത്ത ചൂട് സീസണിലേക്ക് നീങ്ങുകയാണ്. ഇന്ന്(ജൂണ്‍ 9)ന് ഉച്ച സമയത്ത് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് ജുബൈല്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ 47 ഡിഗ്രിയാണ്. വരും ദിവസങ്ങളില്‍ ചൂട് വര്‍ദ്ദിക്കാനാണ് സാധൃത.

അതൃൂഷ്ണ സമയത്ത് സാധാരണ നല്‍കാറുള്ളത് പോലെ ഇത്തവണയും തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ സെപ്തംബര്‍ 15 ഞായറാഴ്ച വരെ മൂന്ന് മാസക്കാലമാണ് ഉച്ചവിശ്രമം നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഉച്ചസമയങ്ങളില്‍ സൂരൃന് താഴെ ജോലി ചെയ്യുന്നതിനുള്ള നിരോധനം നടപ്പാക്കിയതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഈ മൂന്നു മാസക്കാലം ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെ സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികളെ ഉപയോഗിച്ച് ജോലി എടുപ്പിക്കരുതെന്ന കടുത്ത നിര്‍ദ്ദേശം മന്ത്രാലയം പുറപ്പെടുവിച്ചു.

സ്വകാരൃ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗൃവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് മന്ത്രാലയം ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിത തൊഴില്‍ ഇടങ്ങള്‍ സൃഷ്ടിക്കുക വഴി തൊഴിലാളികളുടെ ആരോഗൃ സുരക്ഷാ ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.

ഉച്ചവിശ്രമ നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് തെരച്ചില്‍ ഊര്‍ജജിതമാക്കും. നിയമലംഘനം കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രാലയം പരിശ്രമിക്കുമെന്നും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു