വിസിറ്റിംഗ് വിസ പുതുക്കാന്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമെന്ന് വീണ്ടും സൗദി പാസ്‌പോര്‍ട്ട് വിഭാഗം.

സന്ദര്‍ശക വിസയിലെത്തിയ ആശ്രിതരുടെ വിസ പുതുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചതാണ്.

ഇതുസംബന്ധമായി വീണ്ടും ചോദൃം ഉണ്ടായതിനാലാണ് വിശദീകരണം ആവര്‍ത്തിച്ചത്.

റിയാദ്: സന്ദര്‍ശക വിസയിലെത്തിയ ആശ്രിതരുടെ വിസ പുതുക്കുന്നതിന് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം വീണ്ടും ആവര്‍ത്തിച്ചു. പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഔദേൃാഗീക ട്വിറ്ററിലൂടെയാണ് സന്ദര്‍ശകരുടെ വിസ പുതുക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം ഹെല്‍ത്ത് ഇന്‍ഷൂര്‍ എടുക്കുകയാണെന്ന് അറിയിച്ചത്.

ഇക്കാരൃം കഴിഞ്ഞ ജനുവരിയില്‍ പാസ്‌പോര്‍ട്ട് വിഭാഗം വൃക്തമാക്കിയിരുന്നു. എങ്കിലും ഇതുസംബന്ധമായ അന്വേഷണം പൊതുജനങ്ങളില്‍നിന്നും വീണ്ടും ഉണ്ടായ സാഹചരൃത്തിലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന കാരൃം വീണ്ടും ആവര്‍ത്തിച്ചിട്ടുള്ളത്.

ഇന്‍ഷുറന്‍സ് എടുക്കല്‍ ജവാസാത്തിന്റെ പരിധിയില്‍ പെടുന്ന കാരൃമല്ലെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ അബ്ശിര്‍ വഴി ബന്ധപ്പെട്ടവരുടെ വിസ പുതുക്കാനുള്ള സൗകരൃം ലഭൃമാണ്. എന്നാല്‍ വിദേശകാരൃ മന്ത്രാലയത്തിന്റെ വിസ സര്‍വീസ് പ്‌ളാറ്റ്‌ഫോം ആയ ഇന്‍ജാസ് വഴിയാണ് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

2018 നവംബര്‍ മുതലാണ് വിദേശികളുടെ സന്ദര്‍ശക വിസക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായി സി.സി.എച്ച്.ഐ അറിയിച്ചത്. ഇന്‍ജാസ് മുഖേന എടുക്കേണ്ട ഈ ഇന്‍ഷുറന്‍സ് സ്‌കീം വഴി സൗദിയില്‍ സാധാരണയുള്ള ചികിത്സാ സൗകരൃങ്ങളോ മരുന്നോ ലഭൃമാകില്ല. എന്നാല്‍ അപകടങ്ങള്‍ കാരണമുള്ള ചികിത്സ, പ്രസവം, ഡയാലിസിസ് തുടങ്ങിയ അടിയന്തര ശുശ്രൂഷകളും ഇവയുടെ പേരില്‍ ആശുപത്രി അഡ്മിറ്റും ഇന്‍ഷുറന്‍സിന്റെ കീഴില്‍ വരുമെന്ന് സി.സി.എച്ച്.ഐ നേരത്തെ അറിയിച്ചിരുന്നു.