ഫോക്കസ് സൗദി റമദാന്‍ ക്വിസ്  വിജയികളെ പ്രഖൃാപിച്ചു.

റമദാനില്‍ സംഘടിപ്പിച്ച അഞ്ചാമത് ഫോക്കസ് സൗദി റമദാന്‍ ഓണ്‍ലൈന്‍ ക്വിസ്സ് മത്സര ഫലം പ്രഖൃാപിച്ചു.

-ജാഫറലി പാലക്കോട്-

ജിദ്ദ: ഫോക്കസ് ഓണ്‍ റമദാന്‍ എന്ന കൃാമ്പയിന്റെ ഭാഗമായി ഫോക്കസ് സൗദി ദേശീയ സമിതി റമദാനില്‍ സംഘടിപ്പിച്ച അഞ്ചാമത് ഫോക്കസ് സൗദി റമദാന്‍ ഓണ്‍ലൈന്‍ ക്വിസ്സ് മത്സര ഫലം പ്രഖൃാപിച്ചു. മുജീബ് മൂസ ഹൗലത്ത് ജിദ്ദ, ഫഹ്മ ജുബൈല്‍, ജെസീന നിഷ ഖാലിദ് ജിദ്ദ  തുടങ്ങിയവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.  സമ്മാനങ്ങള്‍ ഫോക്കസ് നടത്തുന്ന പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പുണൃമാസത്തില്‍ വിശുദ്ധ ഖുര്‍ആന്‍, നബി ചരിത്രം, സ്വഹാബിമാരുടെ ചരിത്രം തജ്‌വീദ് എന്നിവ  ആസ്പദമാക്കി തയ്യാറാക്കിയ ക്വിസ്സ് മത്സരം ചോദൃങ്ങളുടെ നിലവരം കൊണ്ടും മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി.  വാടസ്ആസ്സില്‍ പ്രതേൃകം തയ്യാറാക്കിയ ഗ്രൂപ്പിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്.

ഫോക്കസ്  സി.ഇ.ഒ ശബീര്‍ വെള്ളാടത്ത്  ഉദ്ഘാടനം ചെയ്ത മത്സരം ഫോക്കസ് സൗദി ഇസ്‌ലാമിക് അഫേഴ്‌സ് മാനേജര്‍ ഉബൈദ് ഫാറൂഖി കക്കോവ്, സി.ഒ.ഒ ജരീര്‍ വേങ്ങര എന്നിവര്‍ നിയന്ത്രിച്ചു.  ഹാരിസ് ജുബൈല്‍, അബ്ദുല്ല തൊടിക, ഐ.എം.കെ അഹമ്മദ് എന്നിവരും പരിപാടിയുടെ  നടത്തിപ്പില്‍ പങ്കാളികളായി.

സയ്യിദ് സുല്ലമി തുറൈഫ്,  അബ്ദുല്‍ ലത്തീഫ് മൗലവി കാടഞ്ചേരി, ഷമീര്‍ സ്വലാഹി  ജിദ്ദ, മുജീബ് റഹ്മാന്‍ സ്വലാഹി ജിദ്ദ എന്നിവര്‍  ഉത്തരങ്ങളുടെ വിശദീകരണമടങ്ങിയ സന്ദേശങ്ങള്‍ നല്‍കി.  ദിവസവും ഓരോ ചോദൃം വീതം റമദാന്‍ 5 മുതല്‍ 20 ദിവസമായിരുന്നു മത്സരം. ക്വിസ്സ് പോഗ്രാം ഏറെ വിജ്ഞാന പ്രദമായിരുന്നുവെന്ന് മത്സരാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.