ജെ.ടി.സി ജിദ്ദയില്‍ പെരുന്നാള്‍ ആഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു.

ജിദ്ദ: ജിദ്ദ തിരൂര്‍ക്കാട് കമ്മിറ്റി(ജെ..ടി.സി) ജിദ്ദയില്‍ പെരുന്നാള്‍ ആഘോഷവും കുടുംബ സംഗമം സംഘടിപ്പിച്ചു. ശറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘടനാ അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അഥിതികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

കുടുംബ സംഗമം സാമൂഹൃ പ്രവര്‍ത്തകന്‍ സി.എം. അഹമ്മദ് ആക്കോട് ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ഉണ്ണീന്‍ പുലാക്കല്‍ അധൃക്ഷത വഹിച്ചു. 28 വര്‍ഷം സൗദിയില്‍ ജിദ്ദയില്‍ മാധൃമ പ്രവര്‍ത്തന രംഗഗത്തുള്ള ജാഫറലി പാലക്കോടിനെയും 25 വര്‍ഷം പ്രവാസ ജീവിതം പൂര്‍ത്തിയാക്കിയ ജെ.സി.ടി കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മുഹമ്മദ് അലി, അസീസ് പോത്തുകാടന്‍, തോണിക്കര കുഞ്ഞിമുഹമ്മദ് എന്നിവരെ നാസര്‍ മച്ചിങ്ങല്‍, അഷ്‌റഫ് സി.സി, ബേബി, സി.എം.അഹമ്മദ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

സുല്‍ഫിക്കര്‍ കോഴിക്കോട്, ബിഷര്‍ താഴേക്കോട്, ബേബി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
ലിന്‍സി ബേബി, ഡോക്ടര്‍ മിര്‍സാന സാജു, സബിത റിഷാദ്, ലിന മറിയം ബേബി, നസീര്‍ പരിയാപുരം, ശിഹാബ് കോട്ടപ്പുറം, ഇസ്മായില്‍ വഫ, മുസ്തഫ കുന്നുംപുറം, റിഷാദ്, ഐമന്‍ തുടങ്ങിയവര്‍ ഗാനമേള അവതരിപ്പിച്ചു. അരീബ് ഉസ്മാന്‍, ഷാസ്, സിദ്ധാര്‍ഥ് എന്നിവര്‍ ലൈവ് ഓര്‍കെസ്ട്രക്ക് നേതൃത്വം നല്‍കി. അരീബ് ഉസ്മാന്റെ നൃത്തം, ഫിറോസ് പാലത്തിന്റെ ക്വിസ് അവതരണവും ആകര്‍ഷകമായി.

രഹനാസ് ടി.പി, ഉസ്മാന്‍ അത്തിക്കോടന്‍, യുസഫലി പി.ടി, കറുമുക്കില്‍ ഇബ്രാഹിം, പി.ടി ഷൗക്കത്ത്, അസ്‌ന, ഷെമീം അയ്യൂബ്, നിഷാദ് എം.ടി, നജ്മ റഫീഖ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
അയ്യൂബ് മാസ്റ്റര്‍ മുസ്‌ലിയാരകത്ത്, ഫിറോസ് പാലം, റിയാസ് പി.കെ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി സുബ്ഹാന്‍ സ്വാഗതവും നൗഷാദ് പാലക്കല്‍ നന്ദിയും പറഞ്ഞു.