ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ ഒ.ഐ.സി.സി വനിതാ വേദി പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

മുജീബ് കളത്തില്‍
ദമ്മാം: വിവിധങ്ങളായ തൊഴില്‍ പ്രശ്‌നങ്ങളില്‍ അകപ്പെട്ട് ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ഓ.ഐ.സി.സി വനിതാവേദി ഇത്തവണത്തെ പുണൃമാസത്തിലും സാന്ത്വനവും സഹായവുമെത്തിച്ചു.
വിവിധങ്ങളായ നിയമ, തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട് അഭയകേന്ദ്രത്തില്‍ എത്തിപ്പെട്ട ഗാര്‍ഹിക, ശുചീകരണ മേഖലയില്‍ തൊഴില്‍ ചെയ്തിരുന്ന ഇന്തൃക്കാരായ വനിതകള്‍ക്കാണ് പെരുന്നാള്‍ വസ്ത്രങ്ങളും മധുരവും നിതേൃാപയോഗ സാധനങ്ങളുമടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്ത്. ഇത് അഭയകേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ഒരിത്തിരി ആശ്വാസമായി. അഭയകേന്ദ്രം മേധാവിയുടെയും മറ്റു ഉദേൃാഗസ്ഥരുടെയും സാന്നിധൃത്തിലാണ് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തത്.
നാസ് വക്കം, താജുദ്ദീന്‍, ദമ്മാം ഒ.ഐ.സി.സി വനിതാവേദി പ്രസിഡന്റ് ഡോക്ടര്‍ സിന്ദു ബിനു, ജനറല്‍ സെക്രട്ടറി ഷിജിലാ ഹമീദ്, വൈസ് പ്രസിഡന്റ് സഫിയ അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.






